- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡച്ച് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ വിരമിച്ചു
നെതര്‍ലണ്ടിന് വേണ്ടി 2010 ലോകകപ്പ് ഫൈനലില്‍ കളിച്ച ആര്യന്‍ റോബന്‍ 96 തവണ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി
ആംസ്റ്റര്‍ഡാം: ഹോളണ്ട് ദേശീയ ടീം മുന്‍ ക്യാപ്റ്റന്‍ ആര്യന്‍ റോബന്‍ പ്രഫഷനല്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 35കാരനായ റോബന്റെ ബയേണ്‍ മ്യൂണിച്ചുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. ജര്‍മന്‍ ബുന്ദസ് ലിഗയില്‍ ബയണ്‍ മ്യൂണിച്ചിനു കളിച്ചിരുന്ന ഇദ്ദേഹം ക്ലബ് വിട്ടതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറില്‍ ഇംഗ്ലിഷ് ക്ലബ് ചെല്‍സി, സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡ് എന്നിവയ്ക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. വിവിധ ക്ലബ്ബുകള്‍ക്കായി 606 മല്‍സരങ്ങളില്‍നിന്ന് 210 ഗോളുകളാണ് റോബന്റെ കാലുകളില്‍നിന്നും പിറന്നത്. റയല്‍ മാഡ്രിഡിനു വേണ്ടി സ്പാനിഷ് സൂപ്പര്‍കപ്പ്, ലാലിഗ കിരീടങ്ങളും ചെല്‍സിക്ക് വേണ്ടി രണ്ട് പ്രീമിയര്‍ കിരീടങ്ങളും നേടിയിട്ടുണ്ട്. ആര്യന്റെ സാന്നിധ്യത്തില്‍ എട്ടുതവണയാണ് ബയേണ്‍ ബുണ്ടസ് ലിഗ കിരീടം നേടിയിരുന്നു. നെതര്‍ലണ്ടിന് വേണ്ടി 2010 ലോകകപ്പ് ഫൈനലില്‍ കളിച്ച ആര്യന്‍ റോബന്‍ 96 തവണ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി. 'എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പ്രഫഷനല്‍ ഫുട്‌ബോള്‍ കരിയറിന് വിരാമമിടാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഹൃദയവും മനസ്സും തമ്മിലുള്ള സംഘട്ടനത്തിനൊടുവിലാണ് അന്തിമ തീരുമാനമെടുത്തതെന്നും റോബന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
RELATED STORIES
ചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന്...
16 Jun 2025 7:22 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMTഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു;...
16 Jun 2025 7:03 AM GMTതെല്‍അവീവിലെ യുഎസ് എംബസിക്ക് സമീപം മിസൈല്‍ ആക്രമണം; എംബസി പൂട്ടിയെന്ന് ...
16 Jun 2025 6:55 AM GMTലുഫ്താന്‍സ വിമാനം തിരിച്ചുവിട്ട സംഭവം; ബോംബ് ഉണ്ടെന്ന് സന്ദേശം...
16 Jun 2025 6:54 AM GMTഹജ്ജ് തീര്‍ഥാടകരുമായി ലഖ്നോവിലെത്തിയ വിമാനത്തില്‍നിന്ന് പുക (വീഡിയോ)
16 Jun 2025 6:16 AM GMT