Football

ബാഴ്‌സാ-റയല്‍ ഇതിഹാസങ്ങള്‍ മുംബൈയില്‍ നേര്‍ക്കുനേര്‍ വരുന്നു; ഏപ്രില്‍ ആറിന് എല്‍ ക്ലാസ്സിക്കോ

ബാഴ്‌സാ-റയല്‍ ഇതിഹാസങ്ങള്‍ മുംബൈയില്‍ നേര്‍ക്കുനേര്‍ വരുന്നു; ഏപ്രില്‍ ആറിന് എല്‍ ക്ലാസ്സിക്കോ
X

മുംബൈ: ലോക ഫുട്‌ബോളിനെ ഏറെക്കാലം കോരിതരിപ്പിച്ച പ്രകടനങ്ങള്‍ നടത്തിയ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ഏപ്രില്‍ ആറിന് മുംബൈയിലെത്തുന്നു. ചിരവൈരികളായ ബാഴ്‌സലോണയുടെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസ താരങ്ങള്‍ ഡിവൈ പാട്ടീല്‍ സ്റ്റീഡിയത്തില്‍ ഏറ്റുമുട്ടും.ലെജന്റസ് ഫേയ്‌സ് ഓഫ് എന്ന പ്രദര്‍ശന മല്‍സരമാണ് നടക്കുന്നത്.ആദ്യമായാണ് ബാഴ്‌സ-റയല്‍ ഇതിഹാസങ്ങള്‍ നേര്‍ക്ക് നേര്‍ വരുന്നത്. 2018ല്‍ ബാഴ്‌സലോണ ഇതിഹാസങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നു. അന്ന് മോഹന്‍ ബഗാനുമായി കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടിയിരുന്നു.


പോര്‍ച്ചുഗലിന്റെ ലൂയിസ് ഫിഗോ, ബ്രസീലിന്റെ റിവാല്‍ഡോ, സ്‌പെയിനിന്റെ ഫെര്‍ണാണ്ഡോ മൊറിന്റസ്, ഇംഗ്ലണ്ടിന്റെ മൈക്കല്‍ ഓവന്‍, പോര്‍ച്ചുഗലിന്റെ പെപ്പെ, അര്‍ജന്റീനയുടെ ഹാവിയര്‍ പെഡ്രോ സാവിയോള ഫെര്‍ണാണ്ടസ്, ഡച്ച് താരം ഫിലിപ്പ് ജോണ്‍ വില്ല്യം കോക്കു, ഫ്രാന്‍സിന്റെ ക്രിസ്റ്റ്യന്‍ ലാലി കേക്ക് കേംബെയും എന്നിവരുടെ നിരവധി ഇതിഹാസ താരങ്ങളാണ് മുംബൈയില്‍ കളിക്കാനിറങ്ങുക.


ഫുട്‌ബോളിന് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ എത്തുന്നതിന്റെ ആവശേത്തിലാണ് തങ്ങളെന്ന് സാവി, ഓവന്‍, പെപ്പെ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2022ലോകകപ്പിന് ശേഷമാണ് പെപ്പെ ദേശീയ ടീമില്‍ നിന്ന് വിരമിച്ചത്.




Next Story

RELATED STORIES

Share it