Football

സ്പാനിഷ് ലീഗില്‍ ഏഴടിച്ച് ബാഴ്‌സ; പ്രീമിയര്‍ ലീഗില്‍ ഹാലന്റിന് ഹാട്രിക്ക്

സ്പാനിഷ് ലീഗില്‍ ഏഴടിച്ച് ബാഴ്‌സ; പ്രീമിയര്‍ ലീഗില്‍ ഹാലന്റിന് ഹാട്രിക്ക്
X

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം. റയല്‍ വയ്യഡോളിഡിനെ എതിരില്ലാത്ത 7 ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. ബ്രസീലിയന്‍ താരം റഫീഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. റോബര്‍ട്ട് ലെവന്‍ഡോസ്‌കി, യൂല്‍സ് കുന്‍ഡെ, ഡാനി ഒല്‍മോ, ഫെറാന്‍ ടോറസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

ലാലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. സ്വന്തം തട്ടകത്തില്‍ റയല്‍ ബെറ്റിസാണ് എതിരാളി. ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ റയലിന് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ഫോം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന മല്‍സരത്തില്‍ വെസ്റ്റഹാമിനെതിരേ 3-1ന്റെ ജയമാണ് സിറ്റി നേടിയത്. ഹാട്രിക്കുമായി നോര്‍വെ താരം എര്‍ലിങ് ഹാലന്റ് തിളങ്ങി. വെസ്റ്റ്ഹാമിന്റെ ഏക ഗോള്‍ സിറ്റി താരം റൂബന്‍ ഡയസ്സിന്റെ സെല്‍ഫ് ഗോളായിരുന്നു.





Next Story

RELATED STORIES

Share it