Football

മെസ്സിക്ക് വേണമെങ്കില്‍ ബാഴ്‌സ വിടാം; സുവാരസും പുറത്തേക്ക്; മാര്‍ട്ടിന്‍സ് ഇന്‍

സീനിയര്‍ താരം ലൂയിസ് സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുവാരസിനായി നിലവില്‍ അയാക്‌സില്‍ നിന്നും ഓഫര്‍ ഉണ്ട്.

മെസ്സിക്ക് വേണമെങ്കില്‍ ബാഴ്‌സ വിടാം; സുവാരസും പുറത്തേക്ക്; മാര്‍ട്ടിന്‍സ് ഇന്‍
X

ക്യാപ് നൗ: ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടാന്‍ ക്ലബ്ബിന്റെ അനുവാദം. ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്ന് മെസ്സി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ബാഴ്‌സലോണ മാനേജ്‌മെന്റിന്റെ തീരുമാനം. മെസ്സിക്ക് ബാഴ്‌സ വിടാന്‍ ആഗ്രഹമുണ്ടെങ്കില്‍ താരത്തെ റിലീസ് ചെയ്യാന്‍ ക്ലബ്ബിന് സമ്മതമെന്നാണ് അറിയിച്ചത്. പുതിയ കോച്ച് റൊണാള്‍ഡ് കോമാനുമായി മെസ്സി കൂടിക്കാഴ്ച നടത്തിയിരുന്നു. മെസ്സിയെ ക്ലബ്ബില്‍ പിടിച്ച് നിര്‍ത്തില്ലെന്നും മെസ്സിയുടെ ആഗ്രഹമാണ് പരമപ്രധാനമെന്നും കോമാന്‍ അറിയിച്ചു. മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാര്‍ ഒരു വര്‍ഷം കൂടിയുണ്ട്. എന്നാല്‍ കരാര്‍ നീട്ടാന്‍ മെസ്സിക്ക് ആഗ്രഹമില്ലെന്ന് അറിയിച്ചിരുന്നു. മെസ്സിയുടെ റിലീസ് ക്ലോസ്സ് 700 മില്ല്യണ്‍ യൂറോയാണ്. നിലവില്‍ ഈ തുകയ്ക്ക് മെസ്സിയെ വാങ്ങാന്‍ ലോകത്തെ ഒരു ക്ലബ്ബിനും സാധ്യമല്ല. എന്നാല്‍ മെസ്സിയ്ക്ക് ക്ലബ്ബ് വിടാന്‍ ആഗ്രഹമുണ്ടെങ്കില്‍ റിലീസ് ക്ലോസ്സ് കുറയ്ക്കാനും ബാഴ്‌സ തയ്യാറാണ്. സ്പാനിഷ് ലീഗില്‍ കിരീടം നഷ്ടപ്പെട്ടതിന് ശേഷം മെസ്സി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ക്ലബ്ബിനെതിരേ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് സെമിയില്‍ എട്ട് ഗോളിന് തോറ്റതോടെയാണ് മെസ്സി വീണ്ടും ക്ലബ്ബ് വിടാന്‍ ഒരുങ്ങിയത്. മെസ്സിക്കായി മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍മിലാന്‍, പിഎസ്ജി എന്നിവര്‍ രംഗത്ത് ഉണ്ട്.

അതിനിടെ സീനിയര്‍ താരം ലൂയിസ് സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുവാരസിനായി നിലവില്‍ അയാക്‌സില്‍ നിന്നും ഓഫര്‍ ഉണ്ട്. സുവാരസ് ബാഴ്‌സയില്‍ വരുന്നതിന് മുമ്പ് അയാകസിനായാണ് കളിച്ചത്. അയാക്‌സിന്റെ വാന്‍ ഡീ ബീക്കിനെ ബാഴ്‌സയിലെത്തിക്കാനാണ് പുതിയ കോച്ച് കോമാന്റെ നിര്‍ദ്ദേശം. സുവാരസിനെ കൈമാറി ഡീ ബീക്കിനെ ക്ലബ്ബിലെത്തിക്കാനാണ് കോമാന്റെ ശ്രമം. കോമാന്റെ ഈ സീസണിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ഇന്റര്‍മിലാന്റെ ലൗട്ടേരോ മാര്‍ട്ടിന്‍സാണ്. എന്ത് വിലകൊടുത്തും അര്‍ജന്റീനന്‍ താരത്തെ ടീമിലെത്തിക്കാനാണ് കോമാന്റെ ഉദ്ദേശം. നെയ്മറിനെ ഈ സീസണില്‍ ടീമില്‍ എത്തിക്കില്ലെന്നും ബാഴ്‌സ അറിയിച്ചിരുന്നു. കൂടാതെ നെയ്മറെ കൈമാറാന്‍ താല്‍പ്പര്യമില്ലെന്ന് പിഎസ്ജിയും അറിയിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it