Football

മെസ്സിയും സുവാരസും കളിച്ചു; ബാഴ്സ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

ഇന്ന് നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നപ്പോളിയെ 3-1ന് തകര്‍ത്താണ് ബാഴ്സലോണ ശക്തിതെളിയിച്ചത്. ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയമാണ് ബാഴ്സ നേടിയത്. ആദ്യപാദത്തില്‍ മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്.

മെസ്സിയും സുവാരസും കളിച്ചു; ബാഴ്സ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
X

ക്യാംപ് നൗ: മെസ്സി, സുവാരസ്, ലെങ്ലെറ്റ് എന്നിവര്‍ കളംനിറഞ്ഞ് കളിച്ചപ്പോള്‍ കറ്റാലന്‍സ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് കുതിച്ചുകയറി. ഇന്ന് നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നപ്പോളിയെ 3-1ന് തകര്‍ത്താണ് ബാഴ്സലോണ ശക്തിതെളിയിച്ചത്. ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയമാണ് ബാഴ്സ നേടിയത്. ആദ്യപാദത്തില്‍ മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്.

വളരെ മികവോടെ കളിച്ച സെറ്റിയനും സംഘവും തുടക്കം മുതലെ നപ്പോളിക്കെതിരേ ആഞ്ഞടിച്ചിരുന്നു. കളി തുടങ്ങി 10ാം മിനിറ്റില്‍ ലെങ്ലെറ്റിലൂടെയാണ് ബാഴ്സയുടെ ആദ്യ ഗോള്‍ പിറന്നത്. ഒരു കോര്‍ണറിലൂടെയായിരുന്നു ഈ ഗോള്‍. തുടര്‍ന്ന് ഇതിഹാസം മെസ്സിയുടെ വകയായിരുന്നു അടുത്ത ഗോള്‍. 23ാം മിനിറ്റില്‍ സുവാരസ് നല്‍കിയ പാസ്സ് നപ്പോളി പ്രതിരോധത്തെ മറികടന്ന മെസ്സി ഇടം കാലിലൂടെ വലയിലെത്തിക്കുകയായിരുന്നു. മൂന്നാം ഗോള്‍ സുവരാസിന്റെ വക 45ാം മിനിറ്റില്‍ ആയിരുന്നു. മെസ്സി നേടിയ പെനാല്‍റ്റി എടുത്തത് സുവാരസായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ ഇന്‍സിഗനെ നപ്പോളിയ്ക്കായി ഒരു ഗോള്‍ നേടിയിരുന്നു.

തുടര്‍ന്ന് അവസാന നിമിഷം വരെ കരുതലോടെ കളിച്ച മെസ്സിയും കൂട്ടരും ലിസ്ബണില്‍ നടക്കുന്ന ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. ബയേണ്‍ മ്യൂണിക്കാണ് ബാഴ്സയുടെ ക്വാര്‍ട്ടറിലെ എതിരാളികള്‍. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരത്തില്‍ ബയേണ്‍ 4-1നാണ് ചെല്‍സിയെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 7-1ന്റെ വമ്പന്‍ ജയവുമായാണ് ജര്‍മ്മന്‍ ക്ലബ്ബ് ക്വാര്‍ട്ടറിലേക്ക് കയറിയത്.

Next Story

RELATED STORIES

Share it