Football

യൂറോപ്പാ ലീഗ്; നപ്പോളിയോട് സമനില പിടിച്ച് ബാഴ്‌സലോണ

ജര്‍മ്മന്‍ ക്ലബ്ബ് ഡോര്‍ട്ട്മുണ്ടിനെ സ്‌കോട്ടിഷ് പ്രമുഖര്‍ റേയ്‌ഞ്ചേഴ്‌സ് 4-2നും വീഴ്ത്തി.

യൂറോപ്പാ ലീഗ്; നപ്പോളിയോട് സമനില പിടിച്ച് ബാഴ്‌സലോണ
X


ക്യാംപ്നൗ; യൂറോപ്പാ ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയാണ് ബാഴ്‌സയെ സമനിലയില്‍ പിടിച്ചത്. 29ാം മിനിറ്റില്‍ സിലിന്‍സ്‌കിയിലൂടെ നപ്പോളിയാണ് ലീഡെടുത്തത്. എന്നാല്‍ 59ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ സമനില പിടിച്ചു. തുടര്‍ന്നുള്ള ബാഴ്‌സയുടെ വിജയഗോളിനുള്ള പോരാട്ടം നപ്പോളി പ്രതിരോധം തടയുകയായിരുന്നു. നിരവധി അവസരങ്ങളാണ് ബാഴ്‌സ ഇന്ന് നഷ്ടപ്പെടുത്തിയത്. വന്‍ മാര്‍ജിനിലുള്ള ജയമാണ് ബാഴ്‌സ കൈവിട്ടത്.

മറ്റൊരു മല്‍സരത്തില്‍ സെവിയ്യ ഡൈനാമോ സെഗരിബിനെ 3-1ന് പരാജയപ്പെടുത്തി. ആര്‍ ബി ലെപ്‌സിഗ് റയല്‍ സോസിഡാഡ് മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ലാസിയോയെ എഫ് സി പോര്‍ട്ടോ 2-1ന് വീഴ്ത്തി. ഒളിമ്പിയാക്കോസിനെ അറ്റ്‌ലാന്റ 2-1ന് തോല്‍പ്പിച്ചു. റയല്‍ ബെറ്റിസ് സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ 3-2ന് പരാജയപ്പെടുത്തി. ജര്‍മ്മന്‍ ക്ലബ്ബ് ഡോര്‍ട്ട്മുണ്ടിനെ സ്‌കോട്ടിഷ് പ്രമുഖര്‍ റേയ്‌ഞ്ചേഴ്‌സ് 4-2നും വീഴ്ത്തി.


Next Story

RELATED STORIES

Share it