Football

ലാ ലിഗയില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ; പ്രീമിയര്‍ ലീഗില്‍ ആശ്വാസ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ലാ ലിഗയില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ; പ്രീമിയര്‍ ലീഗില്‍ ആശ്വാസ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
X

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വലന്‍സിയക്കെതിരേ 7-1ന്റെ ഭീമന്‍ ജയമാണ് കറ്റാലന്‍സ് നേടിയത്. ഡിജോങ്‌സ ഫെറാന്‍ ടോറസ്, റഫീന, ഫെമിന്‍ ലോപ്‌സ്(ഡബിള്‍)ലെവന്‍ഡോസ്‌കി എന്നിവരാണ് ബാഴ്‌സയ്ക്കായി വലകുലിക്കിയത്. മറ്റൊരു ഗോള്‍ വലന്‍സിയ താരത്തിന്റെ വക സെല്‍ഫ് ഗോളായിരുന്നു. ലീഗില്‍ ബാഴ്‌സ മൂന്നാം സ്ഥാനത്താണ്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആശ്വാസ ജയം. ഫുള്‍ഹാമിനെതിരേ ഒരു ഗോളിന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. 75 മിനിറ്റ് വരെ ഇരുടീമും വിരസമായ കളിയാണ് പുറത്തെടുത്തത്. 78ാം മിനിറ്റിലാണ് ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സ് ചെകുത്താന്‍മാരുടെ വിജയഗോള്‍ നേടിയത്. ലീഗില്‍ ഫുള്‍ഹാം 10ാം സ്ഥാനത്തും യുനൈറ്റഡ് 12ാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it