Football

ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്; ബെന്‍ഫിക്കയും വഴിമുടക്കി; ബയേണ്‍ ഗ്രൂപ്പ് ചാംപ്യന്‍മാര്‍

ബെന്‍ഫിക്ക തോറ്റാല്‍ ബാഴ്‌സയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കയറാമായിരുന്നു

ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്; ബെന്‍ഫിക്കയും വഴിമുടക്കി; ബയേണ്‍ ഗ്രൂപ്പ് ചാംപ്യന്‍മാര്‍
X


ബെര്‍ലിന്‍: യൂറോപ്പിലെ വന്‍ ശക്തികളായ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ ഉണ്ടാവില്ല. അഞ്ച് തവണ യൂറോപ്പ്യന്‍ ചാംപ്യന്‍മാരായ ബാഴ്‌സയെ ഗ്രൂപ്പ് ഇയിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യുണിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. ഇതേ ഗ്രൂപ്പിലെ നിര്‍ണ്ണായകമായ ബെന്‍ഫിക്ക-ഡൈനാമോ കെയ്‌വ് മല്‍സര ഫലവും ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഈ മല്‍സരത്തില്‍ ബെന്‍ഫിക്ക ജയിച്ച് പ്രീക്വാര്‍ട്ടറിലേക്ക് കയറി. ബെന്‍ഫിക്ക തോറ്റാല്‍ ബാഴ്‌സയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കയറാമായിരുന്നു. ബയേണിനായി മുള്ളര്‍, സാനെ, മുസെയ്‌ല എന്നിവര്‍ സ്‌കോര്‍ ചെയ്തു.


യൂറോപ്പിലെ വന്‍കിട ഫുട്‌ബോളില്‍ നിന്നുള്ള ബാഴ്‌സയുടെ വിരമിക്കല്‍ എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ തോല്‍വിയെ പരാമര്‍ശിച്ചത്. 2003-04സീസണിന് ശേഷം ആദ്യമായാണ് ബാഴ്‌സ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ബാഴ്‌സ യൂറോപ്പ ലീഗില്‍ കളിക്കും.




Next Story

RELATED STORIES

Share it