Football

വീണ്ടും ബെംഗളൂരു വില്ലന്‍; സമനില കുരുക്ക്; സൂപ്പര്‍ കപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ബെംഗളൂരു സെമിയില്‍ പ്രവേശിച്ചത്.

വീണ്ടും ബെംഗളൂരു വില്ലന്‍; സമനില കുരുക്ക്; സൂപ്പര്‍ കപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്
X

കോഴിക്കോട്;ഐഎസ്എല്‍ പ്ലേ ഓഫിന് പക വീട്ടാന്‍ ഹീറോ സൂപ്പര്‍ കപ്പില്‍ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലിറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ബെംഗളൂരുവിന് മുന്നില്‍ സമനില പൂട്ട്. സമനിലയോട് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി.മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ബെംഗളൂരു ആണ് ആദ്യം ലീഡെടുത്തത്. റോയ് കൃഷ്ണ 23ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. നിറഞ്ഞ കവിഞ്ഞ സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് ബെംഗളൂരു ആധിപത്യം നേടുകയായിരുന്നു. രണ്ടാം പകുതിയിലും കാര്യമായ മുന്നേറ്റം നടത്താന്‍ മഞ്ഞപ്പടയ്ക്കായില്ല. 76ാം മിനിറ്റില്‍ ദിമിത്രിയോസ് ബ്ലാസ്‌റ്റേഴ്‌സിന് ഹെഡറിലൂടെ സമനില നല്‍കി. പിന്നീട് ലീഡെടുക്കാന്‍ ശ്രമിച്ചെങ്കിലും സമനിലയില്‍ തൃപ്തിപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ബെംഗളൂരു സെമിയില്‍ പ്രവേശിച്ചത്.






Next Story

RELATED STORIES

Share it