- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പില്‍ പുതുചരിത്രം രചിച്ച് ബ്രസീല്‍
ലോകകപ്പില്‍ അപൂര്‍വ്വ നേട്ടമാണ് നെയ്മറും ടീമും നേടിയത്.

ദോഹ: ലോകകപ്പ് സക്വാഡിലെ 26 പേരെയും കളത്തിലിറക്കിയതിന്റെ പുതിയ റെക്കോഡ് ടീറ്റെയുടെ ബ്രസീലിന്. ഇന്ന് ദക്ഷിണകൊറിയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ജയം ഉറപ്പിച്ച ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണേയും നെയ്മറെയും പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വെവെര്‍ട്ടണെയും റൊഡ്രിഗേയും കളത്തിലിറക്കി. ഇതോടെയാണ് മഞ്ഞപ്പട പുതുചരിത്രമെഴുതിയത്. ടീമിലെ 26 പേരെയും ഈ ലോകകപ്പിനായി ടീറ്റെ കളത്തിലിറക്കി. കാമറൂണിനെതിരായ മല്‍സരത്തിലാണ് ഒമ്പത് മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കി ബെഞ്ച് ടീമിനെ കാനറികള്‍ ഇറക്കിയത്. മല്‍സരത്തില്‍ തോറ്റെങ്കിലും ഒരു ടൂര്‍ണ്ണമെന്റില്‍ ഇത്രയും താരങ്ങളെ മുമ്പ് ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ലോകകപ്പില്‍ അപൂര്‍വ്വ നേട്ടമാണ് നെയ്മറും ടീമും നേടിയത്. ടീമിലെ എല്ലാ താരങ്ങളെയും ലോകകപ്പിനിറക്കണമെന്ന ടീറ്റെയുടെ ലക്ഷ്യവും നടപ്പായി.നെയ്മര്‍ ടീമിലേക്ക് തിരിച്ചുവന്നതിന്റെ ആവേശത്തില്‍ കളിച്ച ബ്രസീലിന് കൊറിയ യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്തിയില്ല.
RELATED STORIES
വനിതാ സുഹൃത്ത് ഫോണെടുത്തില്ല; പെട്രോളുമായി എത്തി യുവാവ്
28 Jun 2025 1:27 AM GMTഅഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
28 Jun 2025 1:11 AM GMTഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMT