ബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം സ്ഥാനത്തേക്ക്
സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ജയിച്ച് ബ്രസീലിന്റെ തിരിച്ചുവരവ്. ഇക്വഡോറിനെ ഒരു ഗോളിന് വീഴ്ത്തിയാണ് കാനറികള്‍ ജയിച്ചത്. കോപ്പാ അമേരിക്കയിലെ മോശം പ്രകടനത്തിന് ശേഷം എത്തിയ ബ്രസീലിന് ഇക്വഡോറിനെതിരേ ജയം അനിവാര്യമായിരുന്നു. നിലവില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന മഞ്ഞപ്പട ജയത്തോടെ നാലാം സ്ഥാനത്തേക്ക് കരകയറി. ബ്രസീലിനായി 30ാം മിനിറ്റില്‍ റയല്‍മാഡ്രിഡ് താരം റൊഡ്രിഗോയാണ് സ്കോര്‍ ചെയ്തത്. തോല്‍വിയോടെ ഇക്വഡോര്‍ ആറാം സ്ഥാനത്തേക്ക് വീണു. ജയിച്ചെങ്കിലും മല്സരത്തിലൂട നീളം ബ്രസീലിന് ഇക്വഡോര്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഒപ്പത്തിനൊപ്പം നില്ക്കാവുന്ന പ്രകടനമാണ് ഇക്വഡോര്‍ പുറത്തെടുത്ത്. മല്‍സരത്തില്‍ ബ്രസീലിന് നേരിയ മുന്‍തൂക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോള്‍ പാസ്സിങിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലും എല്ലാം നേരിയ വ്യത്യാസത്തിലാണ് ബ്രസീല്‍ മുന്നിലെത്തിയത്.എന്നാല്‍ ഫൗളുകളുടെ കാര്യത്തില്‍ ഇക്വഡോര്‍ ഏറെ മുന്നിലായിരുന്നു.
RELATED STORIES
മൈനാഗപ്പള്ളി വാഹനാപകടക്കൊല: ഡ്രൈവര്‍ക്കും വനിതാ ഡോക്ടര്‍ക്കുമെതിരേ...
16 Sep 2024 4:46 PM GMTവര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
16 Sep 2024 4:32 PM GMTജഡ്ജസ് മീറ്റ് രഹസ്യയോഗം; ചിത്രം പുറത്തുവിട്ടത് അബദ്ധത്തിലെന്ന്...
16 Sep 2024 4:21 PM GMTമുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ...
16 Sep 2024 3:57 PM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMTതാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തുങ്ങിമരിച്ച നിലയില്‍
16 Sep 2024 3:40 PM GMT