Football

അര്‍ജന്റീനയോടേറ്റ കനത്ത തോല്‍വി; കോച്ച് ഡൊറിവാല്‍ ജൂനിയറെ പുറത്താക്കി ബ്രസീല്‍

അര്‍ജന്റീനയോടേറ്റ കനത്ത തോല്‍വി; കോച്ച് ഡൊറിവാല്‍ ജൂനിയറെ പുറത്താക്കി ബ്രസീല്‍
X

സാവോപോളോ: ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ ലോകചാംപ്യന്‍മാരായ അര്‍ജന്റീനയോട് വന്‍ തോല്‍വിയേറ്റു വാങ്ങിയതിനെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം കോച്ച് ഡോറിവാല്‍ ജൂനിയര്‍ പുറത്താക്കി. 2024 ജനുവരിയിലാണ് ഡോറിവാല്‍ ജൂനിയറെ ബ്രസീല്‍ കോച്ചായി നിയമിച്ചത്. എന്നാല്‍ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ടീം നാലാം സ്ഥാനത്താണുള്ളത്. ഇതേ തുടര്‍ന്നാണ് 62കാരനായ ഡോറിവാലെ പുറത്താക്കിയത്. ബ്രസീലിയന്‍ ക്ലബ്ബുകളെ മാത്രം പരിശീലിപ്പിച്ചുള്ള യോഗ്യതയായിരുന്നു ഡോറിവാലിനുള്ളത്. 16 മല്‍സരങ്ങളില്‍ ബ്രസീലിനെ പരിശീലിപ്പിച്ചു. ഇതില്‍ ഏഴ് ജയവും ആറ് സമനിലയും മൂന്ന് തോല്‍വിയുമാണുള്ളത്.റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സെലോട്ടി, അല്‍ ഹിലാല്‍ കോച്ച് ജോര്‍ജ്ജ് ജീസസ് എന്നിവരാണ് പുതിയ കോച്ചിന്റെ സ്ഥാനത്തേക്ക് മുന്നിലുള്ളവര്‍.




Next Story

RELATED STORIES

Share it