Football

ലാ ലിഗ; ബാഴ്‌സയക്ക് തോല്‍വി; 1991ന് ശേഷം കാഡിസിന് ജയം

1991ന് ശേഷം ആദ്യമായാണ് കാഡിസ് ബാഴ്‌സലോണയെ തോല്‍പ്പിക്കുന്നത്.

ലാ ലിഗ; ബാഴ്‌സയക്ക് തോല്‍വി; 1991ന് ശേഷം കാഡിസിന് ജയം
X




ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ബാഴ്‌സയക്ക് തിരിച്ചടിയായി സ്പാനിഷ് ലീഗില്‍ തോല്‍വി. ഇന്ന് നടന്ന മല്‍സരത്തില്‍ കാഡിസ് എഫ് സിയാണ് കറ്റാലന്‍സിനെ തോല്‍പ്പിച്ചത്. 2-1നാണ് കാഡിസിന്റെ ജയം. കാഡിസ് ലീഗില്‍ അഞ്ചാമതും ബാഴ്‌സലോണ ഏഴാമതുമാണ്. മൂന്ന് ഗോളിന്റെ തോല്‍വി ആയിരുന്നു ബാഴ്‌സ വഴങ്ങേണ്ടത്. ബാഴ്‌സയ്ക്ക് ലഭിച്ച ഏക ഗോള്‍ കാഡിസ് താരം അല്‍കാലയുടെ(57) സെല്‍ഫ് ഗോളായിരുന്നു. ഗിമ്മന്‍സ് (8), നെഗ്രീഡോ (63) എന്നിവരാണ് കാഡിസിന്റെ സ്‌കോറര്‍മാര്‍. 1991ന് ശേഷം ആദ്യമായാണ് കാഡിസ് ബാഴ്‌സലോണയെ തോല്‍പ്പിക്കുന്നത്. കോച്ച് റൊണാള്‍ഡ് കോമാന്‍ 91ല്‍ ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചപ്പോഴാണ് കാഡിസ് ബാഴ്‌സയെ അവസാനമായി തോല്‍പ്പിച്ചത്. ഇന്ന് കോച്ചായി വന്നപ്പോഴും ബാഴ്‌സയെ കാഡിസ് തറപ്പറ്റിച്ചു. നേരത്തെ കാഡിസ് റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചിരുന്നു.


മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മല്‍സരത്തിന് ശേഷം റയല്‍ വിജയപാതയില്‍ തിരിച്ചെത്തി. റയലിന്റെ ഇന്നത്തെ ജയം സെവിയ്യന്‍ ഗോള്‍ കീപ്പറുടെ സംഭാവനയാണ്. ഗോള്‍രഹിതമായി മല്‍സരം കടന്നു പോകുമ്പോഴാണ് 55ാം മിനിറ്റില്‍ ബ്രസീലിന്റെ റയല്‍ താരം വിനീഷ്യസ് ഗോളിനായുള്ള ശ്രമം നടത്തിയത്. വിനീഷ്യസിന്റെ അവസരം തടുക്കുന്നതിനിടയില്‍ സെവിയ്യന്‍ ഗോളി ബൗണോയുടെ കയ്യില്‍ നിന്നും പന്ത് ഗോള്‍ പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ലീഗില്‍ റയല്‍ മൂന്നാം സ്ഥാനത്തും സെവിയ്യ ആറാം സ്ഥാനത്തുമാണ്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ ഒന്നാമതെത്തി. ഗെറ്റഫെയെ എതിരില്ലാത്ത മൂന്ന് ഗോളിന് ലെവന്റേ തോല്‍പ്പിച്ചു.






Next Story

RELATED STORIES

Share it