- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ക്ലാസ്സിക്ക് തിരിച്ചുവരവ് നടത്തിയ ചെല്‍സിയെ പുറത്താക്കി റയല്‍ മാഡ്രിഡ്
മൗണ്ട്(15), റുഡിഗര്‍(51), വെര്‍ണര്‍ (75) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.

മാഡ്രിഡ്:ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ പുറത്താക്കി റയല്‍ മാഡ്രിഡ്.ഇരുപാദങ്ങളിലുമായി 5-4ന്റെ അഗ്രിഗേറ്റ് സ്‌കോറിലാണ് റയല്‍ സെമിയിലേക്ക് കയറിയത്. ആദ്യപാദത്തില്‍ 3-1ന്റെ ലീഡെടുത്ത റയല്‍ ഇന്ന് സാന്റിയാഗോയില്‍ ആദ്യം തളര്‍ന്നതാണ് കണ്ടത്. തോമസ് ടുഷേലിന്റെ ചെല്‍സി ഇന്ന് മൂന്ന് ഗോളിന്റെ ലീഡ് ആദ്യം നേടിയിരുന്നു.റൊഡ്രിഗോയിലൂടെ റയല്‍ ഒരു ഗോളും തിരിച്ചടിച്ചു.തുടര്‍ന്ന് മല്‍സരം സമനിലയിലായിരുന്നു(4-4). എക്‌സ്ട്രാ ടൈമിലാണ് ഭാഗ്യതാരം ബെന്‍സിമ വിജയഗോള്‍ നേടിയത്.

മല്‍സരം റയലിന് കൈവിട്ടുപോവുമോ എന്ന ആരാധകര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ റൊഡ്രിഗോ(80), കരീം ബെന്‍സിമ(96) എന്നിവരുടെ രണ്ട് ഗോള്‍ റയലിന് ജയവും ജീവനും നല്‍കുകയായിരുന്നു. മൊഡ്രിച്ചും വിനീഷ്യസ് ജൂനിയറുമാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. മൗണ്ട്(15), റുഡിഗര്‍(51), വെര്‍ണര്‍ (75) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ആദ്യജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ റയലിനെ ചെല്‍സി തുടക്കം മുതലെ പിടിച്ചുകെട്ടിയിരുന്നു.രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലാണ് റയല്‍ ഫോമിലേക്കുയര്‍ന്നത്.
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT