Football

ചാംപ്യന്‍സ് ലീഗ്; സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡിന് പ്ലേ ഓഫ് ആദ്യ പാദം സ്വന്തം

ചാംപ്യന്‍സ് ലീഗ്; സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡിന് പ്ലേ ഓഫ് ആദ്യ പാദം സ്വന്തം
X

ഇത്തിഹാദ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജയം. കഴിഞ്ഞ ദിവസം നടന്ന നോക്കൗട്ട് പ്ലേ ഓഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2നാണ് റയല്‍ പരാജയപ്പെടുത്തിയത്. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിലെ തോല്‍വി ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയായി. രണ്ടാം പാദ മല്‍സരം റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ ആണ്. എര്‍ലിങ് ഹാലന്റിലൂടെ 19ാം മിനിറ്റില്‍ സിറ്റിയാണ് മുന്നിലെത്തിയത്.

രണ്ടാം പാദത്തില്‍ കിലിയന്‍ എംബാപ്പെയിലൂടെയാണ് റയല്‍ 60ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയത്. പിന്നീട് 80ാം മിനിറ്റില്‍ ഹാലന്റ് വീണ്ടും സിറ്റിയെ മുന്നിലെത്തിച്ചു. 86ാം മിനിറ്റില്‍ ബ്രാംഹിം ഡയസ്സിലൂടെ റയല്‍ വീണ്ടും സമനില പിടിച്ചു. ഒടുക്കം ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയല്‍ വിജയ ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറാണ് ഈ ഗോളിന് അസിസ്റ്റ് ഒരുക്കിയത്.

ഫ്രഞ്ച് ക്ലബ്ബുകളായ പിഎസ്ജിയും ബ്രീസ്റ്റും തമ്മിലുള്ള മല്‍സരത്തില്‍ പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രീസ്റ്റി വീഴ്ത്തി. മല്‍സരത്തില്‍ ഉസ്മാനെ ഡെംബലേ ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ വിറ്റീനയുടെ വകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ യുവന്റസ് പിഎസ് വിയെയും സ്‌പോര്‍ട്ടിങ് സിപി ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെയും പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it