Football

ബുണ്ടസാ ലീഗ് വൈകും; വിദേശ താരങ്ങളോട് തിരിച്ചെത്താന്‍ ചെല്‍സി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി തങ്ങളുടെ വിദേശ താരങ്ങളോട് ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. ഉടന്‍ പരിശീലനം തുടരാനാണ് ക്ലബ്ബിന്റെ തീരുമാനം.

ബുണ്ടസാ ലീഗ് വൈകും; വിദേശ താരങ്ങളോട് തിരിച്ചെത്താന്‍ ചെല്‍സി
X

ബെര്‍ലിന്‍: മെയ്യ് ഒമ്പതിന് തുടങ്ങാന്‍ തീരുമാനിച്ച ജര്‍മ്മന്‍ ബുണ്ടസാ ലീഗ് വൈകും. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഫുട്‌ബോള്‍ വീണ്ടും തുടങ്ങുന്നതിന് എല്ലാ ഭാഗത്ത് നിന്നും എതിര്‍പ്പ് വന്നതിനെ തുടര്‍ന്നാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനം മാറ്റിയത്. ജൂണില്‍ മല്‍സരം ആരംഭിക്കാമെന്ന നിലയിലാണ് ലീഗ് അധികൃതര്‍.

അതിനിടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി തങ്ങളുടെ വിദേശ താരങ്ങളോട് ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. ഉടന്‍ പരിശീലനം തുടരാനാണ് ക്ലബ്ബിന്റെ തീരുമാനം. ഞായറാഴ്ചയ്ക്കുള്ളില്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തണമെന്നാണ് ക്ലബ്ബ് മുന്നറിയിപ്പു നല്‍കിയത്. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് നിരവധി താരങ്ങള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. ജൂണില്‍ ലീഗ് പുനരാരംഭിക്കാനാണ് പ്രീമിയര്‍ ലീഗ് ധാരണ. ബ്രസീല്‍ താരം എമേഴ്‌സണ്‍, വില്ല്യന്‍, അമേരിക്കയുടെ ക്രിസ്റ്റ്യാന്‍ പുലിസിക് എന്നിവര്‍ സ്വന്തം നാട്ടിലാണ്. ആഴ്‌സണല്‍, വെസ്റ്റ്ഹാം, ബ്രിങ്ടണ്‍ എന്നീ ക്ലബ്ബുകള്‍ ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it