- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്ക് ജയം; യുവന്റസിന് സമനില; ഗോളടി തുടര്‍ന്ന് വാല്‍ഹോവിച്ച്
ദുസന്‍ വല്‍ഹോവിച്ചിന്റെ ചാംപ്യന്‍സ് ലീഗ് അരങ്ങേറ്റ മല്‍സരമായിരുന്നു.

സ്റ്റാംഫോഡ്ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗില്‍ ലില്ലെയ്‌ക്കെതിരേ അനായാസ ജയവുമായി ചെല്‍സി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട്് ഗോളിനാണ് നിലവിലെ ജേതാക്കളുടെ ജയം. ഫ്രഞ്ച് ചാംപ്യന്‍മാരായ ലില്ലെ മികച്ച പ്രതിരോധം നടത്തിയെങ്കിലും ചെല്‍സി സ്‌ട്രൈക്കേഴ്‌സിന് മുന്നില്‍ തോല്‍വി പിണയുകയായിരുന്നു. ഹാവര്‍ട്‌സ്(8), പുലിസിക്ക് (63) എന്നിവരാണ് ബ്ലൂസിനായി സ്‌കോര്‍ ചെയ്തത്. ഹക്കിം സിയെച്ച്, എന്‍ഗോള കാന്റെ എന്നിവരാണ് അസിസ്റ്റ് ഒരുക്കിയത്.

മറ്റൊരു പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ യുവന്റസിനെ സമനിലയില്‍ തളച്ച് വിയ്യാറയല്‍. 1-1നാണ് മല്‍സരം അവസാനിച്ചത്. സ്പാനിഷ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ആധിപത്യം വിയ്യാറയലിന് തന്നെയായിരുന്നു. മല്‍സരം ആരംഭിച്ച് 32ാം സെക്കന്റില്‍ തന്നെ ഗോളടി മെഷീന്‍ ദുസന്‍ വാല്‍ഹോവിച്ചിലൂടെ യുവന്റസ് ലീഡെടുത്തിരുന്നു.എന്നാല്‍ 66ാം പറേജോയിലൂടെ വിയ്യാറയല്‍ തിരിച്ചടിക്കുകയായിരുന്നു. സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ദുസന്‍ വല്‍ഹോവിച്ചിന്റെ ചാംപ്യന്‍സ് ലീഗ് അരങ്ങേറ്റ മല്‍സരമായിരുന്നു.
RELATED STORIES
ജമ്മു കശ്മീരിലെ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; മരണസംഖ്യ 40 ആയി
14 Aug 2025 2:52 PM GMT'തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ യുക്തിരഹിതം'; ഒഴിവാക്കപ്പെട്ട 65...
14 Aug 2025 10:53 AM GMT'മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവില്ല';...
14 Aug 2025 10:19 AM GMT'തങ്ങള്‍ക്ക് വില നിശ്ചയിക്കുന്നു'; അലിഗഡ് മുസ് ലിം സര്‍വകലാശാലയിലെ...
14 Aug 2025 9:47 AM GMTജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വന്‍ മേഘവിസ്ഫോടനം;12 മരണം(വിഡിയോ)
14 Aug 2025 9:42 AM GMTനിമിഷപ്രിയയുടെ മോചനം; ഇടപെടലാവശ്യപ്പെട്ടുളള ഹരജി സുപ്രിം കോടതി ഇന്ന് ...
14 Aug 2025 7:15 AM GMT