Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; അട്ടിമറി വീരന്‍മാരായ വോള്‍വ്‌സ് ചെല്‍സിയെ പിടിച്ചുകെട്ടി

താരം 56, 58 മിനിറ്റുകളിലായി രണ്ട് ഗോളുകള്‍ നേടിയിരുന്നു

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; അട്ടിമറി വീരന്‍മാരായ വോള്‍വ്‌സ് ചെല്‍സിയെ പിടിച്ചുകെട്ടി
X

സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഞെട്ടിക്കുന്ന സമനില. അട്ടിമറി വീരന്‍മാരായ വോള്‍വ്‌സ് ആണ് 2-2ന് ചെല്‍സിയെ മെരുക്കിയത്. എട്ടാം സ്ഥാനത്തുള്ള വോള്‍വ്‌സ് യൂറോപ്പാ ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് സമനില വന്‍ തിരിച്ചടിയായി. ടോപ് ഫോര്‍ ലക്ഷ്യത്തിനായി ചെല്‍സിക്ക് തൊട്ട് പിറകെ ആഴ്‌സണലും ടോട്ടന്‍ഹാമും നില്‍ക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം റൊമേലു ലൂക്കാക്കു ചെല്‍സിയ്ക്കായി ഫോമിലേക്കുയര്‍ന്ന മല്‍സരമായിരുന്നു. താരം 56, 58 മിനിറ്റുകളിലായി രണ്ട് ഗോളുകള്‍ നേടിയിരുന്നു. രണ്ട് ഗോളിന്റെ ലീഡിന് ശേഷമാണ് ചെല്‍സി രണ്ട് ഗോള്‍ വഴങ്ങി സമനിലയിലേക്ക് വീണത്.




Next Story

RELATED STORIES

Share it