Football

ക്രിസ്റ്റിയന്‍ എറിക്‌സണിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ടോട്ടന്‍ഹാമും രംഗത്ത്

ഈ സീസണോടെ 30 കാരനായ എറിക്‌സണ്‍ ഫ്രീ ഏജന്റാവും.

ക്രിസ്റ്റിയന്‍ എറിക്‌സണിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ടോട്ടന്‍ഹാമും രംഗത്ത്
X


ലണ്ടന്‍: ഇടവേളയ്ക്ക് ശേഷം തകര്‍പ്പന്‍ ഫോമിലുള്ള ബ്രന്റഫോഡിന്റെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണിനായി പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകള്‍ രംഗത്ത്. താരത്തിന്റെ മുന്‍ ക്ലബ്ബ് ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണ് രംഗത്തുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് ചെല്‍സിയെ ബ്രന്റ്‌ഫോഡ് തകര്‍ത്തത് എറിക്‌സണ്‍ന്റെ ടോപ് ഫോം ചുവട്പിടിച്ചാണ്. അടുത്തിടെയാണ് ബ്രന്റ്‌ഫോഡ് എറിക്‌സണെ ആറ് മാസത്തെ കരാറില്‍ ഒപ്പുവച്ചത്. യുറോ 2020ലെ മല്‍സരത്തിനിടെ ഹൃദയത്തിന് തകരാര്‍ സംഭവിച്ചതിനിടെ തുടര്‍ന്ന് ദീര്‍ഘകാലം എറിക്‌സണ്‍ വിശ്രമത്തിലായിരുന്നു. ഇന്റര്‍മിലാനായി കളിക്കുന്ന താരത്തെ ക്ലബ്ബ് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് രോഗ മുക്തനായ എറിക്‌സണ്‍ ബ്രന്റ്‌ഫോഡിനും ദേശീയ ടീമിനുമായി തിളങ്ങുകയായിരുന്നു. ഈ സീസണോടെ 30 കാരനായ എറിക്‌സണ്‍ ഫ്രീ ഏജന്റാവും.




Next Story

RELATED STORIES

Share it