Football

സീസണില്‍ 21 ഗോളുകളുമായി ക്രിസ്റ്റി; ലീഗില്‍ യുവന്റസിന് വ്യക്തമായ ലീഡ്

സീസണില്‍ 21 ഗോളുകളുമായി ക്രിസ്റ്റി; ലീഗില്‍ യുവന്റസിന് വ്യക്തമായ ലീഡ്
X

റോം: ഇറ്റാലിയന്‍ ലീഗില്‍ ഫ്രോസിനോനിനെതിരേ തകര്‍പ്പന്‍ ജയവുമായി യുവന്റസ്. 3-0ത്തിനാണ് ലീഗില്‍ 19ാം സ്ഥാനത്തുള്ള ഫ്രോസിനോനിനെ തോല്‍പ്പിച്ചത്. ഡബ്ലാ(6), ബണൂസി(17), റൊണാള്‍ഡോ(63) എന്നിവരാണ് യുവന്റസിനായി വലകുലിക്കിയത്. ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള നപ്പോളിയേക്കാളും 14 പോയിന്റ് മുന്നിലെത്തി വ്യക്തമായ ലീഡാണ് യുവന്റസ് നേടിയത്. സീസണിലെ തന്റെ 21ാം ഗോളാണ് റോണാള്‍ഡോ അലിയന്‍സ് സ്‌റ്റേഡിയത്തില്‍ നേടിയത്. നാളെ നടക്കുന്ന മല്‍സരത്തില്‍ നപ്പോളി ടോറിനോയെ നേരിടും. ലീഗില്‍ മൂന്നാം സ്ഥാനത്ത് ഇന്റര്‍ മിലാനും നാലാം സ്ഥാനത്ത് എസിമിലാനുമാണ്. അതിനിടെ യുവന്റ്‌സിന്റെ ചാംപ്യന്‍സ് ലീഗ് മല്‍സരം ബുധനാഴ്ച നടക്കും. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡാണ് യുവന്റസിന്റെ എതിരാളികള്‍. അതിനിടെ ജര്‍മ്മന്‍ ലീഗില്‍ എഫ് സി ഓഗ്‌സ്ബര്‍ഗിനെതിരേ ബയേണ്‍ മ്യൂണിക്ക് കഷ്ടിച്ച് ജയിച്ചു.3-2നാണ് ബയേണിന്റെ ജയം. രണ്ടു ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് ബയേണ്‍ ജയിച്ചുകയറിയത്. കളി തുടങ്ങി ആദ്യ നിമിഷം തന്നെ ഗ്രോറ്റസ്‌കയിലൂടെ ലീഗില്‍ 15ാം സ്ഥാനത്തുള്ള ഓഗ്‌സ്ബര്‍ഗ് ലീഡ് നേടി. തുടര്‍ന്ന് ജി ഡോങ് വോണിലൂടെ 23ാം മിനിറ്റില്‍ ഓഗ്‌സ്ബര്‍ഗ് തങ്ങളുടെ രണ്ടാം ഗോളും നേടി മുന്നിട്ടു. എന്നാല്‍ കിങ്‌സ്‌ലേ കോമാന്‍യിലൂടെ ബയേണ്‍ 17, 45+3 മിനിറ്റുകളില്‍ രണ്ടു ഗോള്‍ നേടി സമനില പിടിച്ചു. തുടര്‍ന്ന് ആല്‍ബാ 53ാം മിനിറ്റില്‍ ബയേണിന്റെ ലീഡും വിജയവും നേടി.അതിനിടെ മല്‍സരത്തില്‍ പരിക്കേറ്റ കോമാന്‍ ചൊവ്വാഴ്ച ലിവര്‍പൂളിനെതിരേ നടക്കുന്ന ചാംപ്യന്‍സ് ലീഗില്‍ കളിക്കില്ല.പരിക്കിനെ തുടര്‍ന്ന് കോമാന്‍ മല്‍സരം അവസാനിക്കുന്നതിന് മുമ്പേ മൈതാനം വിട്ടിരുന്നു. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഡോര്‍ട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറയ്ക്കാന്‍ ബയേണിന് സാധിച്ചു.

Next Story

RELATED STORIES

Share it