Football

രണ്ടും കല്‍പിച്ച് ജര്‍മനി; വന്‍ ഒരുക്കങ്ങളുമായി ബുണ്ടസാ ലീഗ് തുടങ്ങുന്നു

രണ്ടും കല്‍പിച്ച് ജര്‍മനി; വന്‍ ഒരുക്കങ്ങളുമായി ബുണ്ടസാ ലീഗ് തുടങ്ങുന്നു
X

ബെര്‍ലിന്‍: മെയ് ആദ്യം ബുണ്ടസാ ലീഗ് തുടങ്ങാനൊരുങ്ങി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഇതിനായി വന്‍ സന്നാഹങ്ങളാണ് ജര്‍മനി ഒരുക്കുന്നത്. കൊറോണയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച മല്‍സരങ്ങളാണ് യെ് ആദ്യം തുടങ്ങുന്നത്. നേരത്തേ തന്നെ ബുണ്ടസാ ലീഗിലെ ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയിരുന്നു. യൂറോപ്പില്‍ ആദ്യം ഫുട്‌ബോള്‍ തുടങ്ങി ലോകത്തെ ഞെട്ടിക്കാനാണ് ജര്‍മനി ഒരുങ്ങുന്നത്. രോഗവ്യാപനം ഒരു തരത്തിലും വര്‍ധിക്കാനാവാത്ത വിധത്തിലുള്ള തയ്യാറെടുപ്പുകളാണ് ജര്‍മനി എടുക്കുന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടത്തുക. എന്നാല്‍ അകലം പാലിക്കുന്ന വിധത്തില്‍ കാണികളെ കയറ്റാമെന്ന നിലപാടും അസോസിയേഷനുണ്ട്. കൊറോണ ടെസ്റ്റ് ചെയ്തതിനു ശേഷം കാണികളെ അകത്തുകയറ്റുന്ന തരത്തിലാവും നടപടി.

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുകയാണെങ്കിലും കുറഞ്ഞത് സ്‌റ്റേഡിയത്തില്‍ 300ന് അടുത്ത ആളുകള്‍ ഉണ്ടാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇവരെ നിശ്ചിത അളവ് അകലത്തില്‍ ഇരുത്താനാണ് തീരുമാനം. കളിക്കാര്‍, കോച്ചിങ് സ്റ്റാഫ്, മെഡിക്കല്‍ വിഭാഗം, റഫറിമാര്‍, ബോള്‍ ബോയിസ്, ബോള്‍ ഗേള്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, ടെക്‌നീഷ്യന്‍സ്, സേഫ്റ്റി ഓഫിസേഴ്‌സ്, പ്രൊഡക്്ഷന്‍ സ്റ്റാഫ്(ടെലിവിഷന്‍, വാര്‍) ലീഗല്‍ ഒഫീഷ്യല്‍സ് എന്നിവരടങ്ങുന്നതാണ് 300 പേര്‍. എല്ലാ താരങ്ങള്‍ക്കും മൂന്നുതവണ ടെസ്റ്റ് നടത്തിയതിന് ശേഷമായിരിക്കും കളിക്കാന്‍ അനുമതി നല്‍കുക. എന്നാല്‍ ലീഗിലെ 36 ക്ലബ്ബുകളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരിക്കും തുടര്‍നടപടികളെന്ന് അസോസിയേഷന്‍ അറിയിച്ചു. നിലവില്‍ ആഗസ്ത് വരെയാണ് ജര്‍മനിയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്. എന്നാല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കനത്ത സുരക്ഷയില്‍ നടത്താമെന്നാണ് സര്‍ക്കാര്‍ തീരുമാനം.


Next Story

RELATED STORIES

Share it