Football

യൂറോപ്പാ ലീഗ്; ബാഴ്‌സയെ ഫ്രാങ്ക്ഫര്‍ട്ട് സമനിലയില്‍ കുരുക്കി

ആര്‍ബിലെപ്‌സിഗ്-അറ്റ്‌ലാന്റ മല്‍സരവും വെസ്റ്റ് ഹാം -ലിയോണ്‍ മല്‍സരവും സമനിലയില്‍ കലാശിച്ചു.

യൂറോപ്പാ ലീഗ്; ബാഴ്‌സയെ ഫ്രാങ്ക്ഫര്‍ട്ട് സമനിലയില്‍ കുരുക്കി
X


ബെര്‍ലിന്‍: യൂറോപ്പാ ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടാണ് കറ്റാലന്‍സിനെ 1-1ന് പിടിച്ചുകെട്ടിയത്. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ബാഴ്‌സയെ ഫ്രാങ്ക്ഫര്‍ട്ട് ശരിക്കും ഞെട്ടിച്ചു. മികച്ച അവസരങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ട് സൃഷ്ടിച്ചപ്പോള്‍ പതിവ് താളം കണ്ടെത്താന്‍ ബാഴ്‌സയ്ക്കായില്ല. ക്വാര്‍ട്ടര്‍ ആദ്യ പാദമല്‍സരത്തില്‍ എയ്ന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടാണ് 48ാം മിനിറ്റില്‍ ലീഡ് നേടിയത്. 66ാം മിനിറ്റില്‍ ഈ ഗോളിന് ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ മറുപടി കൊടുത്തെങ്കിലും ലീഡെടുക്കാന്‍ ആയില്ല. ക്യാപ് നൗവില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് കറ്റാലന്‍സ്. ഇന്ന് നടന്ന ആര്‍ബിലെപ്‌സിഗ്-അറ്റ്‌ലാന്റ മല്‍സരവും വെസ്റ്റ് ഹാം -ലിയോണ്‍ മല്‍സരവും സമനിലയില്‍ കലാശിച്ചു.




Next Story

RELATED STORIES

Share it