Football

പ്രീമിയര്‍ ലീഗില്‍ സിറ്റി ഒന്നില്‍; ആഴ്‌സണലിന് തിരിച്ചടി

കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിവര്‍പൂളിനെ തള്ളി സിറ്റി ഒന്നാമതെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-0ന് തോല്‍പ്പിച്ചാണ് സിറ്റി വീണ്ടും ഒന്നില്‍ എത്തിയത്. ആറാം സ്ഥാനത്തുള്ള യുനൈറ്റഡ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും സിറ്റിയുടെ ആക്രമണത്തിന് മുന്നില്‍ തോല്‍വി അടിയറവച്ചു.

പ്രീമിയര്‍ ലീഗില്‍ സിറ്റി ഒന്നില്‍; ആഴ്‌സണലിന് തിരിച്ചടി
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ കിരീടപോരാട്ടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ കടുത്ത മല്‍സരം. കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിവര്‍പൂളിനെ തള്ളി സിറ്റി ഒന്നാമതെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-0ന് തോല്‍പ്പിച്ചാണ് സിറ്റി വീണ്ടും ഒന്നില്‍ എത്തിയത്. ആറാം സ്ഥാനത്തുള്ള യുനൈറ്റഡ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും സിറ്റിയുടെ ആക്രമണത്തിന് മുന്നില്‍ തോല്‍വി അടിയറവച്ചു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളും വന്നത്. 54ാം മിനിറ്റില്‍ ബെര്‍നാഡോ സില്‍വയും 66ാം മിനിറ്റില്‍ സാനേയുമാണ് സിറ്റിക്കായി വലകുലിക്കിയത്. തോല്‍വിയോടെ ടോപ് ഫോറില്‍ കടന്ന് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗില്‍ കളിക്കാമെന്ന യുനൈറ്റഡിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

35 മല്‍സരങ്ങളില്‍നിന്നായി സിറ്റിക്ക് 89 ഉം ലിവര്‍പൂളിന് 88 ഉം പോയിന്റാണുള്ളത്. ലിവര്‍പൂള്‍ ഇന്ന് ഹഡേഴ്‌സ് ഫീല്‍ഡുമായി ഏറ്റുമുട്ടുന്നുണ്ട്. അതിനിടെ, ആഴ്‌സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായി ഇന്നത്തെ തോല്‍വി. വമ്പന്‍മാരെ വീഴ്ത്തുന്ന വോള്‍വ്‌സാണ് 3-1ന് ആഴ്‌സണലിനെ തോല്‍പ്പിച്ചത്. തോല്‍വിയോടെ ഗണ്ണേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി. ടോട്ടന്‍ഹാമും ചെല്‍സിയുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. ആദ്യപകുതിയിലാണ് വോള്‍വ്‌സിന്റെ മൂന്ന് ഗോളും വീണത്. 28ാം മിനിറ്റില്‍ റൂബെന്‍നവെസിന്റെ ഫ്രീകിക്കിലൂടെയാണ് ആദ്യ ഗോള്‍. 37ാം മിനിറ്റില്‍ ഡൊ ഹെര്‍ടി ആയിരുന്നു രണ്ടാം ഗോള്‍ നേടിയത്. മൂന്നാം ഗോള്‍ ആദ്യപകുതി അവസാനിക്കുന്ന നിമിഷത്തില്‍ ജോടയിലൂടെയായിരുന്നു. ഇനി ആഴ്‌സണലിന് മൂന്ന് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.

Next Story

RELATED STORIES

Share it