Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചുവരുന്നു; ചെല്‍സിയെ വീഴ്ത്തി നാലില്‍; കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂളും

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചുവരുന്നു; ചെല്‍സിയെ വീഴ്ത്തി നാലില്‍; കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂളും
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. കരുത്തരായ ചെല്‍സിയെ 3-1ന് മറികടന്ന് സിറ്റി നാലാം സ്ഥാനത്തെത്തി. സിറ്റിയ്ക്കായി ഗവാര്‍ഡിയോള്‍, എര്‍ലിങ് ഹാലന്റ്, ഫില്‍ ഫോഡന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. സതാംപ്ടണിനെ 3-1ന് ന്യൂകാസില്‍ യുനൈറ്റഡ് വീഴ്ത്തി. ന്യൂകാസില്‍ അഞ്ചാം സ്ഥാനത്തും ചെല്‍സി ആറാം സ്ഥാനത്തും ബേണ്‍മൗത്തും ഏഴാം സ്ഥാനത്തുമാണ്.


ലീഗില്‍ വന്‍ കുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് തോല്‍വി. എഎഫ്സി ബേണ്‍മൗത്തിനോട് എതിരില്ലാത്ത അഞ്ച് ഗോളിനാണ് നോട്ടിങ്ഹാം പരാജയപ്പെട്ടത്. നോട്ടിങ്ഹാം മൂന്നാം സ്ഥാനത്താണുള്ളത്. മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇപ്സ്വച്ച് ടൗണിനെ 4-1ന് വീഴ്ത്തി. രണ്ടാം ്സ്ഥാനത്തുള്ള ആഴ്സണല്‍ വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.






Next Story

RELATED STORIES

Share it