- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജകീയം; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ചെമ്പടയ്ക്ക്; നാല് മല്‍സരങ്ങള്‍ ശേഷിക്കെ ലിവര്‍പൂളിന് ചാംപ്യന്‍ പട്ടം

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്. ഇന്ന് നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ 5-1ന് പരാജയപ്പെടുത്തിയതോടെയാണ് ചെമ്പടയുടെ കിരീട നേട്ടം. നേരത്തെ കിരീടം ഉറപ്പിച്ച ലിവര്‍പൂളിന് ഇന്ന് സമനില നേടിയാലും കിരീടം സ്വന്തമാക്കാമായിരുന്നു. നാല് മല്‍സരങ്ങള്‍ ശേഷിക്കെയാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ കിരീടം ഉറപ്പിച്ചത്. 2019-20 കാലഘട്ടത്തിലാണ് ലിവര്‍പൂള്‍ അവസാനമായി ലീഗ് കിരീടം നേടിയത്. ലിവര്‍പൂളിന്റെ 20ാം പ്രീമിയര്‍ ലീഗ് കിരീടമാണിത്.
ലൂയിസ് ഡയസ്, മാക് അലിസ്റ്റര്‍, ഗ്യാക്‌പോ, മുഹമ്മദ് സലാഹ് എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു ഗോള്‍ ടോട്ടന്‍ഹാം താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. ടോട്ടന്‍ഹാം ലീഗില്‍ 16ാം സ്ഥാനത്താണ്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ എഎഫ്‌സി ബേണ്‍മൗത്തിനോട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-1സമനില വഴങ്ങി.മാഞ്ചസ്റ്റര്‍ 14ാം സ്ഥാനത്താണ്.
RELATED STORIES
ഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMTഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്മാര് വാട്സ്ആപ്പ് ഡിലീറ്റ്...
18 Jun 2025 9:25 AM GMTപെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMTയുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
18 Jun 2025 9:05 AM GMT