Football

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; യുനൈറ്റഡിനും ചെല്‍സിക്കും തോല്‍വി

ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ചെല്‍സിയെ 2-1ന് തോല്‍പ്പിച്ച് ലീഗിലെ ഒന്നാംസ്ഥാനം ചെമ്പട നിലനിര്‍ത്തി. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് (14), ഫിര്‍മിനോ (30) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; യുനൈറ്റഡിനും ചെല്‍സിക്കും തോല്‍വി
X

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയപരമ്പര തുടരുന്നു. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ചെല്‍സിയെ 2-1ന് തോല്‍പ്പിച്ച് ലീഗിലെ ഒന്നാംസ്ഥാനം ചെമ്പട നിലനിര്‍ത്തി. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് (14), ഫിര്‍മിനോ (30) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. ലിവര്‍പൂളിന്റെ ഈ സീസണിലെ തുടര്‍ച്ചയായ ആറാം ജയമാണിത്. മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 3-2ന് തോല്‍പ്പിച്ച് ആഴ്‌സണല്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തി.

പെപ്പെ (59), ചേബേസ്(81), ഒബാമെയാങ്(84) എന്നിവരാണ് ആഴ്‌സണലിനായി ഗോള്‍ നേടിയവര്‍. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റ് ഹാമിനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ പരാജയം ഏറ്റുവാങ്ങി. ആറ് മല്‍സരത്തില്‍ യുനൈറ്റഡിന് വെറും രണ്ട് ജയമാണുള്ളത്. ലീഗില്‍ അവര്‍ എട്ടാം സ്ഥാനത്താണ്. ഞായറാഴ്ച നടന്ന ക്രിസ്റ്റല്‍ പാലസ്‌വോള്‍വ്‌സ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it