Football

മുസ്‌ലിം താരങ്ങളുടെ മുന്നില്‍ ബിയര്‍ കുപ്പി വെക്കില്ലെന്ന് ഹൈനെകന്‍

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡറും ഫ്രാന്‍സ് താരവും ഇസ്‌ലാം മത വിശ്വാസിയുമായ പോള്‍ പോഗ്ബ വാര്‍ത്തസമ്മേളനത്തിനിടെ തന്റെ മുന്നില്‍ വെച്ച ഹൈനെകന്റെ ബിയര്‍ കുപ്പി എടുത്തുമാറ്റിയിരുന്നു.

മുസ്‌ലിം താരങ്ങളുടെ മുന്നില്‍ ബിയര്‍ കുപ്പി വെക്കില്ലെന്ന് ഹൈനെകന്‍
X

വിംബ്ലി: യൂറോ കപ്പില്‍ ഇനി മുതല്‍ മുസ്‌ലിം താരങ്ങളുടെ മുന്നില്‍ ബിയര്‍ കുപ്പി വെക്കില്ലെന്ന് പ്രമുഖ മദ്യക്കമ്പനിയായ ഹൈനെകന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡറും ഫ്രാന്‍സ് താരവും ഇസ്‌ലാം മത വിശ്വാസിയുമായ പോള്‍ പോഗ്ബ വാര്‍ത്തസമ്മേളനത്തിനിടെ തന്റെ മുന്നില്‍ വെച്ച ഹൈനെകന്റെ ബിയര്‍ കുപ്പി എടുത്തുമാറ്റിയിരുന്നു.

തുടര്‍ന്നാണ് കമ്പനി ഇത്തരത്തില്‍ തീരുമാനം അറിയിച്ചത്. പിന്നാലെ ടൂര്‍ണമെന്റ് സംഘാടകരായ യുവേഫയും ഈ തീരുമാനമെടുത്തു. ടെലഗ്രാഫ് സ്‌പോര്‍ട്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്ന കളിക്കാരും മാനേജര്‍മാരും മതപരമായ കാരണങ്ങളാല്‍ മദ്യ കമ്പനികളുടെ ബ്രാന്‍ഡ് നാമങ്ങള്‍ക്ക് സമീപം ഇരിക്കുന്നതില്‍ അതാത് ടീമുകള്‍ക്ക് തീരുമാനമെടുക്കാമെന്നും അതിന് താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങിനെ ചെയ്യാമെന്നും യുവേഫ അറിയിച്ചതായി ടെലിഗ്രാഫ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച പോര്‍ച്ചുഗലിനെതിരേ നടന്ന മത്സരത്തിന് ശേഷം മറ്റൊരു മുസ്‌ലിം കളിക്കാരനായ കരീം ബെന്‍സേമ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ബിയര്‍ കുപ്പി ഉണ്ടായിരുന്നില്ല. അതേസമയം, തങ്ങളുടെ ബിയറുകളില്‍ ആല്‍ക്കഹോളിന്റെ അംശമില്ലെന്നും എന്നാല്‍ ഇതിനോട് താല്‍പര്യമില്ലാത്തവരുടെത് ഒരു പ്രശ്‌നമാക്കി മാറ്റരുതെന്നും ഹൈനെകന്‍ കമ്പനി അറിയിച്ചു. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്തസമ്മേളനത്തിനിടെ കോളയുടെ കുപ്പി എടുത്ത് മാറ്റിയത് വന്‍ ചര്‍ച്ചയാവുകയും കൊളക്കമ്പനിക്ക് ശതകോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it