- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ; പാട്രിക്ക് ഷിക്കിന്റെ വണ്ടര്‍ ഗോളില്‍ ചെക്ക് റിപ്പബ്ലിക്കിന് ജയം
ബയേണ്‍ ലെവര്‍കൂസന്റെ താരമായ ഷിക്ക് 27 മല്‍സരങ്ങളില്‍ നിന്നായി 13 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്.

ഗ്ലാസ്‌കോ: യൂറോ കപ്പില്‍ ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സ്‌കോട്ട്‌ലാന്റിനെതിരേ ചെക്ക് റിപ്പബ്ലിക്കിന് മികച്ച ജയം. ഇരട്ട ഗോള്‍ നേടിയ പാട്രിക്ക് ഷിക്കാണ് മല്‍സരത്തിലെ താരമായത്. 52ാം മിനിറ്റിലെ ഷിക്കിന്റെ രണ്ടാം ഗോള്‍ ഒരു വണ്ടര്‍ ഗോളായിരുന്നു. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് ഷിക്ക് തൊടുത്ത് വിട്ട ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി ഉയര്‍ന്ന് വന്ന് വീണത് ഗോള്‍ പോസ്റ്റിലേക്ക്. 49.7 വാര അകലെ നിന്നാണ് ഷിക്കിന്റെ തീപ്പൊരി ഷോട്ട് വലയിലേക്ക് വീണത്. യൂറോയിലെ തന്നെ മികച്ച ഗോളായി ഈ ഗോള്‍ മാറിയേക്കും.
താരത്തിന്റെ ആദ്യ ഗോള്‍ 42ാം മിനിറ്റിലായിരുന്നു. കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും സ്‌കോട്ട്‌ലാന്റായിരുന്നു. എന്നാല്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റിയ പാട്രിക്ക് ഷിക്കാണ് ചെക്കിന് ജയം നല്‍കിയത്. ബയേണ്‍ ലെവര്‍കൂസന്റെ താരമായ ഷിക്ക് 27 മല്‍സരങ്ങളില്‍ നിന്നായി 13 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്.23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌കോട്ടിഷ് ടീം ഒരു പ്രധാന ടൂര്‍ണ്ണമെന്റിലെത്തുന്നത്.
RELATED STORIES
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTഎന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMTപനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
24 Jun 2025 2:03 PM GMT