Football

അര്‍ജന്റനീന്‍ താരങ്ങളുടെ മോശം പെരുമാറ്റം; ഫിഫ അച്ചടക്ക നടപടി ആരംഭിച്ചു

സംഭവത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരേ പരാതി നല്‍കിയിരുന്നു.

അര്‍ജന്റനീന്‍ താരങ്ങളുടെ മോശം പെരുമാറ്റം; ഫിഫ അച്ചടക്ക നടപടി ആരംഭിച്ചു
X


സൂറിച്ച്: ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള ആഘോഷങ്ങളില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ നടത്തിയ മോശം പെരുമാറ്റങ്ങള്‍ക്കെതിരേ ഫിഫ അച്ചടക്ക സമിതി നടപടിയാരംഭിച്ചു. ഫിഫയുടെ അച്ചടക്ക സമിതിയാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ആഘോഷങ്ങള്‍ക്കിടെ താരങ്ങളും ഒഫീഷ്യലുകളും മോശമായി പെരുമാറിയത് ഫിഫയുടെ അച്ചടക്ക ലംഘനമാണെന്ന് ഫിഫ വ്യക്തമാക്കി. ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്കിടെ വിവാദമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു.




ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം നേടിയ ശേഷം അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സ് പുരസ്‌കാരം കൈയിലേന്തി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ കളിയാക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു. തുടര്‍ന്ന് അര്‍ജന്റീനയിലെ ആഘോഷങ്ങള്‍ക്കിടെ എംബാപ്പെയുടെ മുഖമുള്ള ഒരു പാവയെ കൈയിലേന്തി എമിലിയാനോ കളിയാക്കിയിരുന്നു. ടീമിലെ മറ്റ് താരങ്ങളും ഇതിനെ പിന്തുണയ്ക്കുന്ന തരത്തില്‍ ആഘോഷിച്ചിരുന്നു. സംഭവത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരേ പരാതി നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it