Football

ഖത്തര്‍ ലോകകപ്പ്; വിവാഹേതര ബന്ധങ്ങള്‍ക്ക് വിലക്ക്;നിയമം തെറ്റിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്

എന്നാല്‍ പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദനീയമാക്കാനുളള ചര്‍ച്ച നടക്കുന്നുണ്ട്.

ഖത്തര്‍ ലോകകപ്പ്; വിവാഹേതര ബന്ധങ്ങള്‍ക്ക് വിലക്ക്;നിയമം തെറ്റിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്
X


റിയാദ്: നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ വരുന്നവര്‍ക്കായി കടുത്ത നിയന്ത്രണങ്ങള്‍. മദ്യം,മയക്കുമരുന്ന്, വിവാഹേതര ബന്ധങ്ങള്‍ എന്നിവയ്ക്കാണ് ഖത്തര്‍ കടുത്ത നിയന്ത്രണങ്ങളും ശിക്ഷയും ഏര്‍പ്പെടുത്തിയത്. ഖത്തറിന്റെ നിയമമനുസരിച്ചുള്ള രീതികള്‍ മാത്രമേ നടപ്പാക്കാന്‍ പാടൂള്ളൂ. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം വിലക്കുന്ന ഖത്തര്‍ അതേ നിയമം ലോകകപ്പ് കാണാനെത്തുന്നവര്‍ക്കും ബാധകമാക്കും. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷയാണ് ലഭിക്കുക. കാണികള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ കനത്ത നിയന്ത്രണങ്ങളും പരിശോധനയും നടക്കും. സ്വവര്‍ഗ്ഗലൈംഗികതയ്ക്കും ശിക്ഷ ലഭിക്കും. മദ്ധ്യ ഏഷ്യയില്‍ ആദ്യമായെത്തുന്ന ലോകകപ്പിലെ ഖത്തറിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ യൂറോപ്പില്‍ സമ്മിശ്ര പ്രതികരണമാണ്.പൊതുസ്ഥലങ്ങളില്‍ മദ്യപാനം, മദ്യപാന പാര്‍ട്ടികള്‍ എന്നിവയക്കും വിലക്കുണ്ട്. എന്നാല്‍ പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദനീയമാക്കാനുളള ചര്‍ച്ച നടക്കുന്നുണ്ട്.


Next Story

RELATED STORIES

Share it