Football

നേഷന്‍സ് ലീഗില്‍ നിന്ന് ഫ്രാന്‍സ് പുറത്ത്; ക്രൊയേഷ്യ കണക്ക് വീട്ടി

ഡെന്‍മാര്‍ക്ക് ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

നേഷന്‍സ് ലീഗില്‍ നിന്ന് ഫ്രാന്‍സ് പുറത്ത്; ക്രൊയേഷ്യ കണക്ക് വീട്ടി
X

പാരിസ്: നേഷന്‍സ് ലീഗിലെ നിലവിലെ ജേതാക്കളായ ഫ്രാന്‍സിന്റെ ടൂര്‍ണ്ണമെന്റിലെ നിലനില്‍പ്പ് അവസാനിച്ചു.ഇന്ന് ഗ്രൂപ്പിലെ നാലാം മല്‍സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് പരാജയപ്പെട്ടത്. രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി ഫ്രാന്‍സ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ഇതോടെ അടുത്ത വര്‍ഷത്തെ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ ലോക ചാംപ്യന്‍മാര്‍ ഉണ്ടാവില്ല. ഇന്ന് കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ലൂക്കാ മൊഡ്രിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു.


ഈ ലീഡ് അവസാനം വരെ തുടര്‍ന്ന് അവര്‍ ജയം കൈക്കലാക്കി. യൂറോപ്പിലെ ഒന്നാം നമ്പര്‍ താരങ്ങളായ കരീം ബെന്‍സിമ, കിലിയന്‍ എംബാപ്പെ, ക്രിസ്റ്റോഫര്‍ നക്കുന്‍കു എന്നിവര്‍ക്കൊന്നും ഇന്ന് വലകുലുക്കാനായില്ല. നേഷന്‍സ് ലീഗിലെ സ്പതംബറില്‍ നടക്കുന്ന രണ്ട് മല്‍സരങ്ങളില്‍ തോല്‍വി ഒഴിവാക്കിയാല്‍ ഫ്രാന്‍സിന് ലീഗ് ബിയിലേക്കുള്ള റെലഗേഷന്‍ ഒഴിവാക്കാം. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിന് ക്രൊയേഷ്യ ഇന്ന് ഫ്രാന്‍സിനോട് മധുരമായി പകരം വീട്ടുക ആയിരുന്നു. ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഡെന്‍മാര്‍ക്ക് ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഡെന്‍മാര്‍ക്കാണ് ഒന്നാം സ്ഥാനത്ത്. മറ്റ് ഗ്രൂപ്പിലെ മറ്റ് മല്‍സരങ്ങളില്‍ കസാഖിസ്ഥാന്‍, അസര്‍ബെയ്ജാന്‍ എന്നിവര്‍ ജയം കണ്ടു.




Next Story

RELATED STORIES

Share it