Football

നെയ്മറിന് പിഎസ്ജി വിടാന്‍ അനുമതി; കൂടുമാറ്റം സ്‌പെയിനിലേക്ക്

നെയ്മറിന് പിഎസ്ജി വിടാന്‍ അനുമതി; കൂടുമാറ്റം സ്‌പെയിനിലേക്ക്
X

ബാഴ്‌സലോണ: ഫുട്‌ബോള്‍ കളത്തില്‍ വിവാദങ്ങളുടെ തോഴനായ ബ്രസീലിയന്‍ താരം നെയ്മറിന് പിഎസ്ജിയില്‍ നിന്നും പോവാന്‍ അനുമതി നല്‍കി. നെയ്മറിന് ഇഷ്ടമുണ്ടെങ്കില്‍ ക്ലബ്ബ് വിടാമെന്ന് പിഎസ്ജി പ്രസിഡന്റ് നസീര്‍ അല്‍ ഖലേയാഫി പറഞ്ഞു. ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്ന് നെയ്മര്‍ അറിയിച്ചിരുന്നു. ഒരു താരവും ഇഷ്ടമില്ലാതെ ക്ലബ്ബില്‍ തുടരേണ്ടതില്ലെന്നും നെയ്മറിന് ക്ലബ്ബ് വിടാമെന്നും അദ്ദേഹം പറഞ്ഞു.

2017ലാണ് നെയ്മര്‍ റെക്കോഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറിയത്. അവിടെ മികച്ച ഫോം തുടര്‍ന്നെങ്കിലും സീസണിന്റെ പകുതി ഭാഗവും പരിക്കിന്റെ പിടിയിലായിരുന്നു. കൂടാതെ നികുതിവെട്ടിപ്പ് കേസും യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസും നെയ്മറിന്റെ പേരില്‍ വന്നു. ഇത് രണ്ടും പിഎസ്ജിയില്‍ താരത്തിനുള്ള മൂല്യത്തില്‍ ഇടിവ് വരുത്തി.

പ്രമുഖ രണ്ട് പരസ്യ കമ്പനികള്‍ നെയ്മറെ തങ്ങളുടെ പരസ്യത്തില്‍ നിന്നും പിന്‍വലിച്ചു. ഫ്രാന്‍സില്‍ വിവാദങ്ങള്‍ പിന്‍തുടരുന്നതും ക്ലബ്ബില്‍ കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കുന്ന പ്രധാന്യവും നെയ്മറെ ക്ലബ്ബില്‍ നിന്നും അകറ്റുകയായിരുന്നു. തുടര്‍ന്നാണ് താരം ക്ലബ്ബ് വിടാനുള്ള ആഗ്രഹം അറിയിച്ചത്.

അതിനിടെ താരം റയല്‍ മാഡ്രിഡിലേക്ക് എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ നെയ്മറിന്റെ പേരിലുള്ള വിവാദങ്ങള്‍ കാരണം റയല്‍ നെയ്മറിന്റെ വരവ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നെയ്മറിനെ ക്ലബ്ബിലെത്തിക്കാന്‍ സിദാന്‍ നേരത്തെയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുന്‍ ക്ലബ്ബ് ബാഴ്‌സലോണയും നെയ്മറിനായി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് ഇറങ്ങി കഴിഞ്ഞു. വിപണി മൂല്യം അറിയിച്ചിട്ടില്ലെങ്കിലും ബാഴ്‌സയും റയലിനൊപ്പം നെയ്മറിനായുള്ള മല്‍സരത്തിനുണ്ടാവും.

Next Story

RELATED STORIES

Share it