Football

വംശീയാധിക്ഷേപം; ഹെന്ററിക്ക് പിറകെ ബെയ്‌ലും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു

ഒരു ക്യാംപയിനായി ഏറ്റെടുത്ത് എല്ലാവരും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കണം.

വംശീയാധിക്ഷേപം; ഹെന്ററിക്ക് പിറകെ ബെയ്‌ലും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു
X


കാഡിഫ്: വംശീയാക്ഷേപങ്ങള്‍ ക്രമാധീതമായി വര്‍ദ്ധിച്ചുവരുന്നതിനെതിരേ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്ററിക്ക് പിന്നാലെ വെയ്ല്‍സ് ക്യാപ്റ്റന്‍ ഗെരത് ബെയ്ല്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു. സഹതാരങ്ങളായ ബെന്‍ കബാങോ, റാബി മറ്റോണ്‍ഡോ എന്നിവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ വംശീയാധിക്രമം നടന്നിരുന്നു. ഇതിനെതിരേയാണ് ടോട്ടന്‍ഹാം താരത്തിന്റെ പ്രതിഷേധം.വംശീയാധിക്ഷേപങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു ക്യാംപയിനായി ഏറ്റെടുത്ത് എല്ലാവരും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കണം.ഒരു പ്രസ്താവനയിലൂടെ ഇത് ലോകത്തെ അറിയിക്കണം. സ്‌പോര്‍ട്‌സ് പോലെയുള്ള പ്ലാറ്റ്‌ഫോമിലൂടെ ഇത് കൂടുതല്‍ ആളുകളിലെത്തുമെന്നും വംശീയതയ്‌ക്കെതിരേ പോരാടാന്‍ കഴിയുമെന്നും റയല്‍ മാഡ്രിഡ് താരമായിരുന്ന ബെയ്ല്‍ അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ക്ക് മുന്‍മ്പാണ് ആഴ്‌സണല്‍ ഇതിഹാസം കൂടിയായ തിയറി ഹെന്ററി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ഉപേക്ഷിച്ചത്.


അതിനിടെ ഖത്തര്‍ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് ആയേക്കാമെന്നും 33കാരനായ ബെയ്ല്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it