Football

വെംബ്ലി ശരിക്കും ചുവന്നു; ചെകുത്താന്‍മാര്‍ ഉയര്‍ത്തെഴുന്നേറ്റു; ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്

ലൂക്ക് ഷോ, വെഗോര്‍സ്റ്റ് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.

വെംബ്ലി ശരിക്കും ചുവന്നു; ചെകുത്താന്‍മാര്‍ ഉയര്‍ത്തെഴുന്നേറ്റു; ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്
X


വെംബ്ലി: ആറ് വര്‍ഷത്തിന് ശേഷം വെംബ്ലിയെ ചുവപ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇന്ന് നടന്ന ലീഗ് കപ്പ് (കരാബാവോ കപ്പ്) ഫൈനലില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് യുനൈറ്റഡ് കിരീടം നേടിയത്. 2017ന് ശേഷമുള്ള യുനൈറ്റഡിന്റെ ആദ്യ കിരീടമാണ്. പുതിയ കോച്ച് ടെന്‍ ഹാഗിന് കീഴിലെ ആദ്യ കിരീട നേട്ടവും. അവസാനമായി 2016-17 സീസണില്‍ കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ കരാബാവോ കപ്പും യൂറോപ്പാ ലീഗും യുനൈറ്റഡ് സ്വന്തമാക്കിയിരുന്നു. കസിമറോ (33), ഗോള്‍ മെഷീന്‍ റാഷ്‌ഫോഡ് (39) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. തുടക്കം മികച്ച് നിന്നെങ്കിലും പിന്നീട് ന്യൂകാസിലിന് ഫോം തിരിച്ചുപിടിക്കാനായില്ല. ലൂക്ക് ഷോ, വെഗോര്‍സ്റ്റ് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമുള്ള ന്യൂകാസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഫൈനലില്‍ എത്തിയത്.





Next Story

RELATED STORIES

Share it