Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് അന്തരിച്ചു

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് പിതാവ് ചികില്‍സയിലായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് അന്തരിച്ചു
X



ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് പിതാവ് ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച പേസര്‍ സിറാജ് നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിശീലനത്തിനിടെയാണ് താരം പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞത്. പിതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സിറാജ് എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് പിതാവാണെന്ന് സിറാജ് അറിയിച്ചു. ഓട്ടോ ഡ്രൈവറായ പിതാവ് വളരെ ബുദ്ധിമുട്ടിയാണ് തന്റെ ആഗ്രഹമായ ക്രിക്കറ്റ് എന്ന കരിയറില്‍ നിലനിര്‍ത്തിയത്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തണം എന്നാണ് പിതാവ് തന്നോട് പറയാറുള്ളത്. പിതാവ് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഏറ്റവും വലിയ നഷ്ടമാണിത്. ഇന്ത്യയ്ക്കായി കളിക്കുന്നത് കാണാനായിരുന്നു പിതാവിനിഷ്ടം. അത് സാധിച്ച് കൊടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും സിറാജ് അറിയിച്ചു. ഹൈദരാബാദ് താരമായ സിറാജിനെ 2016ല്‍ ഐപിഎല്ലിനായി സ്വന്തമാക്കിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു. തുടര്‍ന്ന് 2018ല്‍ ഇന്ത്യന്‍ ട്വന്റി ടീമിലേക്ക് താരം പരിഗണിക്കപ്പെട്ടിരുന്നു. ബംഗ്ലാദേശിനെതിരേ ആയിരുന്നു ആദ്യ മല്‍സരം. തുടര്‍ന്ന് 2019ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും സിറാജ് ഇടം നേടിയിരുന്നു. ഇത്തവണ ദുബായില്‍ നടന്ന ഐപിഎല്ലിനിടെയാണ് സിറാജിന്റെ പിതാവ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.






Next Story

RELATED STORIES

Share it