Football

പരിക്ക്; ബ്രിസീല്‍ ടീമില്‍നിന്ന് രണ്ടാമത്തെ താരവും പുറത്ത്

പരിക്കിനെ തുടര്‍ന്നാണ് നേരത്തെ ടീമില്‍നിന്നും പുറത്തായ ഫിലിപ്പ് ലൂയിസിനു പുറമെ റൈറ്റ് ബാക്ക് ഡാനി ആല്‍വ്‌സും പുറത്തായത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി കളിക്കുന്ന ആല്‍വ്‌സിന് കഴിഞ്ഞ ആഴ്ച മാഴ്‌സെക്കെതിരായ മല്‍സരത്തിലാണ് കാല്‍മുട്ടിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് പരിക്ക് ഗുരുതരമാണെന്നും വിശ്രമം വേണമെന്നും ടീം ഫിസിയോ അറിയിച്ചത്.

പരിക്ക്; ബ്രിസീല്‍ ടീമില്‍നിന്ന് രണ്ടാമത്തെ താരവും പുറത്ത്
X

സാവോപോളോ: ചെക്ക് റിപ്പബ്ലിക്കിനും പനാമയ്ക്കുമെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള ടീമില്‍നിന്നും ബ്രിസീലിന്റെ രണ്ടാമത്തെ സീനിയര്‍ താരവും പുറത്തായി. പരിക്കിനെ തുടര്‍ന്നാണ് നേരത്തെ ടീമില്‍നിന്നും പുറത്തായ ഫിലിപ്പ് ലൂയിസിനു പുറമെ റൈറ്റ് ബാക്ക് ഡാനി ആല്‍വ്‌സും പുറത്തായത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി കളിക്കുന്ന ആല്‍വ്‌സിന് കഴിഞ്ഞ ആഴ്ച മാഴ്‌സെക്കെതിരായ മല്‍സരത്തിലാണ് കാല്‍മുട്ടിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് പരിക്ക് ഗുരുതരമാണെന്നും വിശ്രമം വേണമെന്നും ടീം ഫിസിയോ അറിയിച്ചത്. ശനിയാഴ്ച പോര്‍ച്ചുഗലില്‍ വച്ചാണ്് ബ്രിസീലിന്റെ പനാമയ്‌ക്കെതിരായ മല്‍സരം. മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് ചെക്ക് റിപ്പബ്ബിക്കിനോടുള്ള മല്‍സരം. ചെക്കിനോടുള്ള മല്‍സരം അവരുടെ ഹോഗ്രൗണ്ടില്‍ വച്ചാണ് നടക്കുന്നത്.

ഡാനി ആല്‍വ്‌സിന് പകരം റൈറ്റ് ബാക്ക് ഫാഗ്‌നറെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. റഷ്യന്‍ ലോകകപ്പിലും പരിക്കുമൂലം 35കാരനായ ഡാനി കളിച്ചിരുന്നില്ല. അന്നും ഫാഗ്‌നര്‍ പകരക്കാരനായി ടീമില്‍ ഇടം നേടിയിരുന്നു. യുനൈറ്റഡ് താരമായ ഫിലിപ്പ് ലൂയിസ് രണ്ടാഴ്ച മുമ്പാണ് പരിക്കിനെ തുടര്‍ന്ന്് ദേശീയ ടീമില്‍നിന്നും പിന്‍മാറിയത്. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ടീമിനൊപ്പം ചേരുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പിഎസ്ജിക്കായുള്ള മല്‍സരങ്ങള്‍ക്കും താരം ഇതുവരെ ഇറങ്ങിയിട്ടില്ല. അതിനിടെ, ഈ വര്‍ഷം കരാര്‍ അവസാനിക്കാനിരിക്കെ ആല്‍വ്‌സുമായുള്ള കരാര്‍ പിഎസ്ജി രണ്ടുവര്‍ഷത്തേക്ക് നീട്ടിയതായുള്ള വാര്‍ത്ത ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍, താരം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it