- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂപ്പര്‍ ബ്ലാസ്റ്റേഴ്‌സ്; സെമി സാധ്യത നിലനിര്‍ത്തി; മൂന്നടിച്ച് ചെന്നൈയിനെ വീഴ്ത്തി
ജയത്തോടെ ടീം നാലാം സ്ഥാനത്തേക്ക് കയറി.

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യത നിലനിര്‍ത്തി. എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് മഞ്ഞപ്പട ഇന്ന് നേടിയത്. ജോര്‍ജ്ജ് പെരേര ഡയസ്സിന്റെ ഇരട്ട ഗോളും അഡ്രിയാന്‍ ലൂണയുടെ 90ാം മിനിറ്റിലെ ഗോളുമാണ് കൊമ്പന്‍മാര്‍ക്ക് വമ്പന്‍ ജയമൊരുക്കിയത്. വന്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് തുടക്കം മുതലെ ആക്രമണം നടത്തിയത്. എന്നാല്‍ ആദ്യപകുതിയില്‍ ഒരു ഗോള്‍ നേടാന്‍ ടീമിനായില്ല.ആദ്യപകുതിയില്‍ സൂപ്പര്‍ താരം പെരേര ഡയസ്സും ജോബി ജസ്റ്റിനും മികച്ച രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു.

രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ ഫോമിലേക്ക് വന്നത്. 52ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസ്സില്‍ നിന്നാണ് ഡയസ്സിന്റെ ആദ്യ ഗോള്‍ പിറന്നത്. മൂന്ന് മിനിറ്റിനുള്ളില്‍ ഡയസ്സ് വീണ്ടും ചെന്നൈയിന്‍ വലകുലുക്കി.സഞ്ജീവ് സ്റ്റാലിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തിരിച്ചുവന്നപ്പോള്‍ ഡയസ്സ് പന്ത് ഗോള്‍ പോസ്റ്റിലേക്ക് തന്നെ അടിക്കുകയായിരുന്നു. തുടര്‍ന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു.90ാം മിനിറ്റിലാണ് ലൂണയുടെ ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ പിറന്നത്. ജയത്തോടെ ടീം നാലാം സ്ഥാനത്തേക്ക് കയറി. ബ്ലാസ്‌റ്റേഴ്‌സിന് 30 പോയിന്റാണുള്ളത്.
RELATED STORIES
ഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT