Special

പരിശീലനമില്ലാതെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് നാള്‍; ഫുള്‍ ടൈം പരിശീലനവുമായി മുംബൈ; കൊമ്പന്‍മാര്‍ വീഴുമോ ?

ഒഡീഷാ എഫ്‌സിക്കെതിരേ തിളങ്ങിയ സൂപ്പര്‍ താരം മാര്‍ക്കോ ലെസ്‌ക്കോവിച്ച് ഇന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാവില്ല

പരിശീലനമില്ലാതെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് നാള്‍; ഫുള്‍ ടൈം പരിശീലനവുമായി മുംബൈ; കൊമ്പന്‍മാര്‍ വീഴുമോ ?
X


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആശങ്കയുടെ ദിനമാണ്. ലീഗില്‍ ഇന്ന് മുംബൈ സിറ്റിയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ കനത്ത പരീക്ഷണമാണുള്ളത്. ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെ ഒരു ഒഫീഷ്യലിന് കൊവിഡ് വ്യാപിച്ചതിനാല്‍ താരങ്ങള്‍ മൂന്ന് ദിവസം പരിശീലനമില്ലാതെ ഐസുലേഷനില്‍ ആയിരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് ടീം ഇന്ന് മുംബൈക്കെതിരേ ഇറങ്ങുന്നത്.



മുംബൈയാവട്ടെ ബ്ലാസ്റ്റേഴ്‌സിനെതിരേ ഇന്ന് രണ്ടും കല്‍പ്പിച്ചാണ് വരുന്നത്. സീസണിലെ ആദ്യം മല്‍സരത്തില്‍ മുംബൈ ബ്ലാസ്റ്റേഴ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പ്രതികാരം വീട്ടാനാണ് അവര്‍ ഇന്നിറങ്ങുന്നത്. മൂന്ന് ദിവസം കഠിനമായ പരിശീലനം നടത്തിയാണ് മുംബൈയുടെ വരവ്. ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനൊപ്പമെത്താനാണ് മുംബൈയുടെ ലക്ഷ്യം.



അതിനിടെ ലീഗിലെ ഒമ്പത് ടീമുകളും ഐസുലേഷനിലാണ്. ഇന്ന് മുതല്‍ ഐഎസ്എല്‍ നിര്‍ത്തിവയ്ക്കണമെന്ന ക്ലബ്ബുകളുടെ ആവശ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. മല്‍സരം മാറ്റിവയ്ക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെയും ആരാധകരുടെയും ആഗ്രഹം. മൂന്ന് ദിവസമായി ടീം മീറ്റിങ്ങുകളോ പരിശീലനമോ ഇല്ലാതെ മുംബൈക്കെതിരേ ഇറങ്ങുന്നത് കോച്ച് ഇവാന്‍ വുക്കോമനോവിച്ചിനും താല്‍പ്പര്യമില്ല. മല്‍സരം തുടരുന്നതില്‍ ആശങ്കയുണ്ടെന്നും കൊവിഡാണ് ആണ് നിലവിലെ ചര്‍ച്ചകള്‍ എന്നും ഫുട്‌ബോള്‍ അല്ലായെന്നും കോച്ച് വ്യക്തമാക്കുന്നു. പരിശീലനം ഇല്ലാതെ താരങ്ങള്‍ക്ക് കളിക്കാനാവില്ല. അത് പരിക്കിന് ഇടയാക്കും. ഐഎസ്എല്‍ സംഘാടകര്‍ ഇന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് അറിയിച്ചു.


ഒഡീഷാ എഫ്‌സിക്കെതിരേ തിളങ്ങിയ സൂപ്പര്‍ താരം മാര്‍ക്കോ ലെസ്‌ക്കോവിച്ച് ഇന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാവില്ല. ബ്ലാസ്‌റ്റേഴ്‌സിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതിന് ശേഷം മുംബൈക്ക് പിന്നീടിങ്ങോട്ട് തിരിച്ചടി മാത്രമായിരുന്നു. രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് അവര്‍ പിന്നീട് നേരിട്ടത്. തിലക് മൈതാനിയില്‍ രാത്രി നടക്കുന്ന മല്‍സരത്തില്‍ മുംബൈ ഉയര്‍ത്തെഴുന്നേല്‍ക്കുമോ അതോ ബ്ലാസ്‌റ്റേഴ്‌സ് ഒന്നില്‍ തന്നെ തുടരുമോ എന്ന് കണ്ടറിയാം.




Next Story

RELATED STORIES

Share it