- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്ലിന് തുടക്കം; മോഹന്‍ ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
മുംബൈ താരം എസ്പിനോസ അരോയോയുടെ സെല്‍ഫ് ഗോളാണ് തുടക്കം തന്നെ മോഹന്‍ ബഗാന് ലീഡൊരുക്കിയത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മല്‍സരം സമനിലയില്‍ കലാശിച്ചു. അവസാന ഘട്ടം വരെ വിജയിച്ചു നിന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ സമനിലയില്‍ കുരുക്കി നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്സി.നിലവിലെ റണ്ണേഴ്സ് അപ്പായ മോഹന്‍ ബഗാന്‍ കഴിഞ്ഞ തവണത്തെ ഫൈനല്‍ തോല്‍വിക്ക് പകരം ചോദിക്കാനായാണ് സ്വന്തം മൈതാനത്ത് ഇറങ്ങിയത്. പക്ഷേ പോരാട്ടം 2-2നു സമനിലയില്‍ പിരിഞ്ഞു. 2-1 എന്ന നിലയില്‍ ജയം മുന്നില്‍ കണ്ടു നീങ്ങവേ 90ാം മിനിറ്റില്‍ വഴങ്ങിയ ഗോള്‍ മോഹന്‍ ബഗാന്റെ പ്രതികാര മോഹത്തിനു തിരിച്ചടിയായി.
കളിയുടെ 9ാം മിനിറ്റില്‍ തന്നെ മോഹന്‍ ബഗാന്‍ മുന്നിലെത്തി. മുംബൈ താരം എസ്പിനോസ അരോയോയുടെ സെല്‍ഫ് ഗോളാണ് തുടക്കം തന്നെ മോഹന്‍ ബഗാന് ലീഡൊരുക്കിയത്. 28ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിലൂടെ മോഹന്‍ ബഗാന്‍ വീണ്ടും മുന്നിലെത്തി.എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ കളിയിലേക്ക് മടങ്ങിയെത്തി. ആദ്യ ഗോള്‍ ഓണ്‍ ഗോളായി വഴങ്ങിയ അരോയോ 70ാം മിനിറ്റില്‍ ഗോള്‍ മടക്കി പ്രായശ്ചിത്തം ചെയ്തു.

കളി മോഹന്‍ ബഗാന്റെ കാലില്‍ തന്നെ നിന്ന ഘട്ടത്തിലാണ് ട്വിസ്റ്റ്. പകരക്കാരനായി എത്തിയ തയേര്‍ ക്രോമ ടീമിനു നിര്‍ണായക സമനില സമ്മാനിച്ചു. 90ാം മിനിറ്റില്‍ വഴങ്ങിയ ഗോള്‍ മോഹന്‍ ബഗാന്റെ മോഹം പൊലിക്കുന്നതായി മാറി. പിന്നീട് 5 മിനിറ്റ് അധികമായി കിട്ടിയെങ്കിലും ഗോള്‍ മടക്കാന്‍ മോഹന്‍ ബഗാന് സാധിച്ചില്ല.കടുത്ത ആക്രമണമാണ് നിലവിലെ ചാംപ്യന്‍മാര്‍ കളിയിലുടനീളം പുറത്തെടുത്തത്. 15 തവണയാണ് അവര്‍ മോഹന്‍ ബഗാന്‍ വലയ്ക്കരികെ എത്തിയത്. ഗോള്‍ ലക്ഷ്യമിട്ടത് 6 തവണ. മറുഭാഗത്ത് 5 തവണ മാത്രമാണ് മോഹന്‍ ബഗാന്‍ ആക്രമണം നടത്തിയത്.
RELATED STORIES
''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTകര്‍ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്‍ശം; ബിജെപി...
3 July 2025 2:48 PM GMT