- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗിവ്‌സണ്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള കരാര്‍ നീട്ടി
പുതിയ കരാര്‍ പ്രകാരം 2024 വരെ ഗിവ്‌സണ്‍ ക്ലബ്ബില്‍ തുടരും. മണിപ്പൂരിലെ മൊയ്‌രംഗില്‍ നിന്നുള്ള താരമായ ഗിവ്‌സണ്‍ സിങ് പഞ്ചാബ് എഫ്‌സിയിലൂടെയാണ് പ്രഫഷണല്‍ കരിയര്‍ തുടങ്ങിയത്

കൊച്ചി: യുവതാരം ഗിവ്‌സണ്‍ സിങുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. പുതിയ കരാര്‍ പ്രകാരം 2024 വരെ ഗിവ്‌സണ്‍ ക്ലബ്ബില്‍ തുടരും. മണിപ്പൂരിലെ മൊയ്‌രംഗില്‍ നിന്നുള്ള താരമായ ഗിവ്‌സണ്‍ സിങ് പഞ്ചാബ് എഫ്‌സിയിലൂടെയാണ് പ്രഫഷണല്‍ കരിയര്‍ തുടങ്ങിയത്. ക്ലബ്ബിലെ ശ്രദ്ധേയമായ പ്രകടനം ഗിവ്‌സണ്‍ സിങിനെ ദേശീയ യൂത്ത് ടീമിലെത്തിച്ചു. 2016ല്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എലൈറ്റ് അക്കാദമിയുടെ ഭാഗമായി.
ഇന്ത്യന്‍ ആരോസില്‍ ചേരുന്നതിന് മുമ്പ് അക്കാദമിയില്‍ മൂന്ന് വര്‍ഷം പരിശീലിച്ചു. 2018ല്‍ മലേസ്യയില്‍ നടന്ന എഎഫ്‌സി അണ്ടര്‍16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ 19 കാരനായ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. നിരവധി തവണ ഇന്ത്യയുടെ അണ്ടര്‍17 ടീമിനെ പ്രതിനിധീകരിച്ച താരം, 2019ല്‍ റഷ്യക്കെതിരായ രാജ്യാന്തര സൗഹൃദ മല്‍സരത്തിലാണ് അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചത്. കുറച്ചുകാലം ഇന്ത്യന്‍ ആരോസിനായും പന്തുതട്ടി.
ഐഎസ്എല്‍ ഏഴാം സീസണിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയിലെത്തിയത്. ക്ലബ്ബിനായി കഴിഞ്ഞ സീസണില്‍ മൂന്നു മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തു.കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗിവ്‌സണ്‍ സിങ് പറഞ്ഞു. ഗിവ്‌സണ്‍ മികച്ച ശരീരസ്ഥിതിയും സാമര്‍ഥ്യവുമുള്ള താരമാണെന്നും, വരാനിരിക്കുന്ന സീസണുകളിലും അത്തരമൊരു താരത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു.
RELATED STORIES
ഇസ്രായേല് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നെതര്ലാന്ഡ്സ്
28 July 2025 1:32 PM GMTഗസയില് പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദത്തോട് വിയോജിപ്പ്: ട്രംപ്
28 July 2025 12:40 PM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: എസ്ഐടി തലപ്പത്ത് നിന്ന് പ്രണബ് മൊഹന്തിയെ ...
28 July 2025 12:27 PM GMTകഅ്ബക്ക് സമീപം ഫലസ്തീന് പതാക ഉയര്ത്തിയ ആള് അറസ്റ്റില്
28 July 2025 12:03 PM GMTപഹല്ഗാം ആക്രമണം; മുഖ്യസൂത്രധാരകനെ വെടിവച്ചു കൊന്നെന്ന് സൈന്യം
28 July 2025 11:47 AM GMTതെരുവുനായ ആക്രമണം തടയുന്നതിനുള്ള മാര്ഗനിര്ദേശങ്ങള് രൂപീകരിക്കാന്...
28 July 2025 11:39 AM GMT