- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: അത്യുജ്ജലം ബ്ലാസ്റ്റേഴ്സ്; ബംഗളുരുവിനെ 2-1ന് കീഴടക്കി
24ാം മിനുറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ലീഡ് നേടിയ ബംഗളൂരിനെ 73ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ലാല്‍താംഗയിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പിടിച്ചു. അവസാന വിസിലുയരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ മലയാളി താരം കെപി രാഹുല്‍ നേടിയ മനോഹരമായ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം വിജയം നേടി
ജിഎംസി സ്റ്റേഡിയം ബാംബോലിം (ഗോവ): കളിയുടെ 72ാം മിനുറ്റ് വരെ മുന്നില്‍ നിന്ന കരുത്തരായ ബംഗളൂരു എഫ്സിയെ 2-1ന് തോല്‍പ്പിച്ച് ഗോവയിലെ ബാംബോലിം ജിഎംസി സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉജ്ജ്വല തിരിച്ചുവരവ്. 24ാം മിനുറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ലീഡ് നേടിയ ബംഗളുരുവിനെ 73ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ലാല്‍താംഗയിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പിടിച്ചു. അവസാന വിസിലുയരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ മലയാളി താരം കെപി രാഹുല്‍ നേടിയ മനോഹരമായ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം വിജയം നേടി. ബംഗളുരുവിനെതിരെ നേടിയ വിജയത്തോടെ 12 മല്‍സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന് 13 പോയിന്റായി. ഇതോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഐഎസ്എല്‍ ചരിത്രത്തില്‍ ബംഗളുരുവിനെതിരായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സിന്റേത്. സീസണിലെ ആദ്യപാദ മത്സരത്തില്‍ ബംഗളുരുവിനോട് ബ്ലാസ്റ്റേഴ്സ് 2-4ന് തോറ്റിരുന്നു. ആ മത്സരത്തിലും കെപി രാഹുല്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ കണ്ടെത്തിയിരുന്നു.
മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ ഇറങ്ങിയത്. പുതുതാരം യുവാന്‍ഡെ ലോപസ്, സന്ദീപ് സിങ്, കോസ്റ്റ നമോയിനെസു, ദെനചന്ദ്ര മീട്ടെയ് എന്നിവരായിരുന്നു പ്രതിരോധത്തില്‍. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, വിസെന്റെ ഗോമെസ്, ജീക്സണ് സിങ്, കെ.പി രാഹുല്‍ എന്നിവര്‍. മുന്നേറ്റത്തില്‍ ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും. ഗോള്‍കീപ്പറായി ആല്‍ബിനോ ഗോമെസ് തന്നെ. നാലു മാറ്റങ്ങളോടെയാണ് ബംഗളുരു കളത്തിലിറങ്ങിയത്.
ബംഗളൂരുവിന്റെ ഒരു മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും രണ്ടാം മിനുറ്റില്‍ വിസെന്റെയെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് ആദ്യ ഫ്രീകിക്ക് ലഭിച്ചു. 13ാം മിനുറ്റില്‍ രാഹുലും സഹലും ചേര്‍ന്നുള്ള നീക്കം ബംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. ഈ നീക്കത്തിലൂടെ കിട്ടിയ കോര്‍ണര്‍ കിക്കെടുത്തത് സഹല്‍, ബോക്സിലേക്കെത്തിയ പന്തില്‍ വിസെന്റെ ഗോമസ് ഹെഡറിന് ശ്രമിച്ചു. ബോക്സിനകത്ത് തന്നെ വീണ പന്ത് വലയിലാക്കാന്‍ ക്ലോസ് റേഞ്ചില്‍വച്ച് കോസ്റ്റ കാല് കൊണ്ടൊരു ശ്രമം നടത്തിയെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പന്തു പറന്നു. 18ാം മിനുറ്റില്‍ വിസെന്റെയില്‍ നിന്ന് പന്ത് സ്വീകരിച്ച ഹൂപ്പര്‍ ബോക്സിന്റെ മറുഭാഗത്ത് നിന്ന മറെയ്ക്ക് പന്ത് മറിച്ചുനല്കാനൊരു ശ്രമം നടത്തി. ബെംഗളൂരു പ്രതിരോധത്തില്‍ തട്ടി കണക്ട് ചെയ്യാതെ പന്ത് വീണ്ടും ഹൂപ്പറിലേക്ക്. ഹൂപ്പര്‍ ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് ഷോട്ട് തൊടുത്തുവെങ്കിലും പന്ത് പുറത്തേക്ക് പോയി.
22ാം മിനുറ്റില്‍ സഹലിന്റെ മികച്ചൊരു നീക്കം കണ്ടു. ഇടത് പാര്‍ശ്വത്തിലൂടെ പന്തുമായി ഒറ്റയ്ക്ക് ബോക്സിലേക്ക് കുതിച്ച സഹല്‍ ഇടുങ്ങിയ ആംഗിളില്‍ നിന്ന് ഒരു ഷോട്ടിന് മുതിര്‍ന്നെങ്കിലും രണ്ടു ബംഗളുരു പ്രതിരോധ താരങ്ങള്‍ സമര്‍ഥമായി തടഞ്ഞ് ഗുര്‍പ്രീതിന്റെ സേവിന് വഴിയൊരുക്കി. പിന്നാലെ ബംഗളൂരുവിന്റെ ഒരു കൗണ്ടര്‍ അറ്റാക്കിന് ആല്‍ബിനോ ഗോമസും അനായാസം തടയിട്ടു. ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ബംഗളൂരു 24ാം മിനുറ്റില്‍ ലീഡ് നേടി. രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോയില്‍ നിന്നായിരുന്നു ഗോള്‍. പന്തെത്തുമ്പോള്‍ ബോക്സിനകത്ത് ഒഴിഞ്ഞ നിന്ന ക്ലെയിറ്റന്‍ സൈഡ് വോളിയിലൂടെ പന്ത് വലയില്‍ പതിപ്പിക്കുകയായിരുന്നു((1-0). ആദ്യപകുതി് അവസാനിക്കും മുമ്പ് സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു. മറുഭാഗത്ത് പരിക്ക് സമയത്ത് സുനില്‍ ഛേത്രി എടുത്ത ഒരു ഫ്രീകിക്ക് ആല്‍ബിനോ സമര്‍ഥമായി തടഞ്ഞിട്ടു. ബോക്സിന് തൊട്ട് പുറത്ത് നിന്നായിരുന്നു ഛേത്രിയുടെ ശക്തമായൊരു ചുരുള്‍ ഷോട്ട്. വല ലക്ഷ്യമാക്കിയ പന്ത് ആല്‍ബിനോ വലത് ഭാഗത്തേക്ക് ചാടി ഉയര്‍ന്ന് വിദഗ്ധമായി തട്ടിത്തെറിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് കളിയിലെ ആദ്യ മാറ്റം വരുത്തി. ലാല്‍താംഗ ക്വാള്റിങ്, ജോര്‍ദാന്‍ മറെയ്ക്ക് പകരക്കാരനായി.54ാം മിനുറ്റില്‍ ബോക്സിന് തൊട്ട് പുറത്ത് നിന്ന് ലാല്താംഗയെ ഫൗള്‍ ചെയ്തതിന് യുവാനന് കാര്‍ഡും ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്കും. ലാല്താംഗയുടെ കിക്ക് ബംഗളൂരു പ്രതിരോധത്തില്‍ തട്ടി. റീബൗണ്ട് ചെയ്ത പന്തില്‍ ലാല്‍താംഗ മറ്റൊരു ശ്രമം കൂടി നടത്തിയെങ്കിലും പ്രതിരോധം ക്ലിയര്‍ ചെയ്തു. ബംഗളുരിന്റെ തുടര്‍ച്ചയായ രണ്ടു മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധവും പൊളിച്ചു. സമനില ഗോളിനായി ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. 73ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ ഫലം കണ്ടു. ബോക്സിന് പുറത്ത് നിന്ന് രണ്ടു തവണ ബംഗളൂരു ഗോള്‍മുഖത്തെത്തിയ പന്ത് പ്രതിരോധം ക്ലിയര്‍ ചെയ്തു.
മൂന്നാം വട്ടം ബോക്സിനകത്തെത്തിയ പന്ത് സ്വീകരിച്ച ഗാരി ഹൂപ്പര്‍ പോയിന്റ് ബ്ലാങ്കില്‍ നിന്ന് വലങ്കാല്‍ ഷോട്ടുതിര്‍ത്തു. ഗൂര്‍പ്രീതിന്റെ നെഞ്ചിലും കാലിലും തട്ടിയ പന്ത് വലയുടെ വലത് പാര്ശ്വത്തിലേക്ക്. സന്ദീപ് സിങ് കൃത്യമായി പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. വീണ്ടും ഹൂപ്പറിന്റെ ശ്രമം, പന്ത് വലക്ക് മുന്നില്‍ തന്നെ വീണു. ഇക്കുറി ഗുര്‍പ്രീതിന് ഒന്നും ചെയ്യാനായില്ല. ബംഗളൂരു പ്രതിരോധമെത്തും മുമ്പേ ലാല്‍താംഗ പന്ത് വലയില്‍ അടിച്ചുകയറ്റി(1-1). സമനില ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറിക്കളിച്ചു. 79ാം മിനുറ്റില്‍ രാഹുലിന്റെ മറ്റൊരു നീക്കം കൂടി ഗുര്‍പ്രീതിന്റെ കയ്യിലൊതുങ്ങി. മറുഭാഗത്ത് ബംഗളൂരുവിന്റെ ലീഡ് ശ്രമങ്ങള്‍ ആല്‍ബിനോയും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും വിഫലമാക്കി.
സഹലിനെ മാറ്റി ബ്ലാസ്റ്റേഴ്സ് സെയ്ത്യസെന്‍ സിങിനെ ഇറക്കി. ബക്കാരി കോനെ കോസ്റ്റയ്ക്ക് പകരക്കാരനായി. സമനില കുരുക്കഴിയാതെ കളി അധിക സമയത്തേക്ക് നീണ്ടു. ഇന്‍ജുറി ടൈമില്‍ നാലാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് വിജയ ഗോള്‍ നേടി. പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്സ് സ്വന്തം ഗോള്‍മുഖത്ത് അപകടം ഒഴിവാക്കുമ്പോള്‍ ബംഗളൂരു ടീം ഒന്നടങ്കം ബ്ലാസ്റ്റേഴ്സ് ഗോള്‍ മേഖലയിലായിരുന്നു. പന്ത് ഹൂപ്പറിന് കിട്ടി. ഹൂപ്പര്‍ ബംഗളൂരു ഗോള്‍മുഖത്തുള്ള രാഹുലിന് പന്ത് കൈമാറി. പാര്‍ശ്വത്തിലൂടെ രാഹുല്‍ കുതിച്ചു. ഒപ്പമെത്താന്‍ ബംഗളുരു പ്രതിരോധം ശ്രമിച്ചു. ബോക്സിനകത്തെത്തിയ രാഹുല്‍ ലിയോണ്‍ അഗസ്റ്റിനെയും മറികടന്ന് വലം കാലില്‍ എടുത്ത മനോഹരമായ ഷോട്ട് ഗോളി ഗുര്‍പ്രീതിനെയും കീഴടക്കി പന്ത് വലയ്ക്കുള്ളില്‍ പതിച്ചു(2-1). രാഹുലിന്റെ സീസണിലെ രണ്ടാം ഗോളായിരുന്നു ബംഗളൂരുവിനെതിരെ നേടിയത്.ജനുവരി 23ന് ജിഎംസി സ്റ്റേഡിയത്തില്‍ ഗോവ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
RELATED STORIES
വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി - അപ്പീൽ ഹൈക്കോടതി തള്ളി
14 July 2025 1:40 PM GMTനാലുമാസത്തിനിടെ തെരുവുനായ കടിച്ചത് 1,31,244 പേരെ; അടിയന്തിര നടപടികള്‍...
14 July 2025 11:22 AM GMTശ്രീചിത്ര ഹോമില്‍ ആത്മഹത്യക്കു ശ്രമിച്ച് മൂന്നുകുട്ടികള്‍
14 July 2025 11:00 AM GMTഇരട്ടന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കും; മഴ കനക്കും
14 July 2025 10:36 AM GMTവിഷം തുപ്പി ഇസ്രായേല്‍; പുനര്‍നിര്‍മ്മാണം നടത്താതെ, ഗസ...
14 July 2025 10:35 AM GMTഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രായേലിനേറ്റത് കനത്ത പ്രഹരം; കണക്കുകള്‍...
14 July 2025 10:15 AM GMT