Football

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഫിഫയുടെ വിലക്ക്

ബ്ലാസ്‌റ്റേഴ്‌സിന് പുതിയ താരങ്ങളെ സൈന്‍ ചെയ്യാന്‍ കഴിയില്ല.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഫിഫയുടെ വിലക്ക്
X


കൊച്ചി; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളായ കേരളാ ബ്ലാസ്റ്റേഴ്‌സിനും ഈസറ്റ് ബംഗാളിനും ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്. ഫിഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചതിനാണ് നടപടി. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ സ്ലൊവേനിയയുടെ മറ്റേജ് പൊപ്ലാനിക്കിന്റെ വേതനം ക്ലോസ്സ് ചെയ്യാത്തതിനെ തുടര്‍ന്നാണ് വിലക്ക്. പൊപ്ലാനിക്കിന്റെ വേതനം ക്ലോസ്സ് ചെയ്താല്‍ വിലക്ക് ഒഴിവാകും. അതുവരെ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ താരങ്ങളെ സൈന്‍ ചെയ്യാന്‍ കഴിയില്ല.


ഈസ്റ്റ് ബംഗാള്‍ മുന്‍ താരം ജോണി അകോസ്റ്റയുടെ വേതനം ക്ലോസ്സ് ചെയ്യാത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്. അടുത്ത സീസണിലേക്ക് നിരവധി താരങ്ങളെയാണ് ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്യാനിരിക്കുന്നത്.ഇതിനിടയിലാണ് വിലക്ക് വില്ലനായിരിക്കുന്നത്. 2018 മുതല്‍ 2020 വരെയായിരുന്ന പൊപ്ലാനിക്കിന്റെ ബ്ലാസ്റ്റേഴ്‌സിലെ കരാര്‍. എന്നാല്‍ 2019ല്‍ താരം ലോണില്‍ ഹംഗേറിയന്‍ ക്ലബ്ബിലേക്ക് പോയിരുന്നു. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് വിട്ട് സ്‌കോട്ടീഷ് ലീഗിലെ ടോപ് ക്ലബ്ബായ ലിവിങ്സ്റ്റണിലേക്ക് താരം ചേക്കേറുകയായിരുന്നു. ഇതിനിടയില്‍ തന്റെ വേതനം ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരുന്നില്ലെന്നായിരുന്നു താരത്തിന്റെ പരാതി. തുടര്‍ന്നാണ് ഫിഫയുടെ നടപടി.




Next Story

RELATED STORIES

Share it