Football

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനവുമില്ല; പ്ലേ ഓഫില്‍ എതിരാളി ബെംഗളൂരു

ഇതോടെ കൊമ്പന്‍മാര്‍ പ്ലേ ഓഫ് കളിക്കേണ്ടത് എവേ ഗ്രൗണ്ടിലാണ്.

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനവുമില്ല; പ്ലേ ഓഫില്‍ എതിരാളി ബെംഗളൂരു
X


കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം സ്ഥാനം നഷ്ടപ്പെട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം സ്ഥാന മോഹവും അവസാനിച്ചു. ഇന്ന് നടന്ന കൊല്‍ക്കത്ത ഡെര്‍ബി സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെ മറികടന്നത്. നാലാം സ്ഥാനത്ത് ബെംഗളൂരു ആണ്. ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫിലെ എതിരാളി ബെംഗളൂരു എഫ് സിയാണ്. മൂന്നും നാലും സ്ഥാനം നഷ്ടപ്പെട്ടതോടെ പ്ലേ ഓഫ് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ മഞ്ഞപ്പടയ്ക്കാവില്ല. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് ഹോ ഗ്രൗണ്ടില്‍ കളിക്കാം. ഇതോടെ കൊമ്പന്‍മാര്‍ പ്ലേ ഓഫ് കളിക്കേണ്ടത് എവേ ഗ്രൗണ്ടിലാണ്. ബെംഗളൂരു കണ്ടീരവാ സ്റ്റേഡിയത്തിലാണ് കേരളം കളിക്കേണ്ടത്. എടികെയുടെ പ്ലേ ഓഫ് എതിരാളി ഒഡീഷയാണ്.







Next Story

RELATED STORIES

Share it