Football

ഹോം ഗ്രൗണ്ടിലെ തോല്‍വിയോടെ യുവന്റസിന്റെ സീസണ് അവസാനം

ഹോം ഗ്രൗണ്ടിലെ തോല്‍വിയോടെ യുവന്റസിന്റെ സീസണ് അവസാനം
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയിലെ സീസണ്‍ തോല്‍വിയോടെ അവസാനിപ്പിച്ച് യുവന്റസ്. നേരത്തേ കിരീടം നേടിയ യുവന്റസിനെ എ എസ് റോമയാണ് ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിച്ചത്. യുവന്റസിന്റെ രണ്ട് വര്‍ഷത്തെ ഹോം ഗ്രൗണ്ടിലെ അപരാജിത കുതിപ്പിനാണ്് റോമ വിരാമമിട്ടത്. ചാംപ്യന്‍സ് ലീഗിന് അടുത്താഴ്ച ഇറങ്ങുന്ന യുവന്റസിന് ടൂറിനിലെ അലിയന്‍സ് അറീനയിലെ പരാജയം ഞെട്ടിക്കുന്നതാണ്. യുവന്റസ് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിലിറ്റ് എന്നിവര്‍ക്ക് കോച്ച് സാരി ഇന്നത്തെ മല്‍സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. കൂടാതെ ഡിബാല, ഡഗ്ലസ് കോസ്റ്റ, ഖദീരി, സ്‌കിഗ്ലിയോ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു. യുവന്റസിന്റെ ഏക ഗോള്‍ ഹിഗ്വിയ്(5)ന്റെ വകയാണ്. മല്‍സരത്തില്‍ ആദ്യം ലീഡെടുത്തതും യുവന്റസായിരുന്നു. എന്നാല്‍ കലിനിക്കി(23)ലൂടെ റോമ സമനില പിടിച്ചു. തുടര്‍ന്ന് 44, 52 മിനിറ്റുകളിലായി പെറോട്ടിയിലൂടെ റോമ ജയം കരസ്ഥമാക്കി. കഴിഞ്ഞ മല്‍സരത്തിലും യുവന്റസ് കലിയരിയോട് തോറ്റിരുന്നു.

83 പോയിന്റുമായാണ് യുവന്റസ് സീസണ്‍ അവസാനിപ്പിക്കുന്നത്. മറ്റ് മല്‍സരങ്ങളില്‍ അറ്റ്‌ലാന്റയെ ഇന്റര്‍മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. എ സി മിലാന്‍ കലിയരിയെ എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു. ലീഗില്‍ ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്തും അറ്റ്‌ലാന്റ, ലാസിയോ എന്നിവര്‍ മൂന്നും നാലും സ്ഥാനത്ത് ഫിനിഷ് ചെയ്തു. റോമാ അഞ്ചാം സ്ഥാനത്തും എ സി മിലാന്‍ ആറാം സ്ഥാനത്തും സീസണ്‍ അവസാനിപ്പിച്ചു. നപ്പോളിയാണ് ഏഴാം സ്ഥാനത്ത്. റോമയും എ സി മിലാനും യൂറോപ്പാ ലീഗിന് യോഗ്യത നേടി. സ്പാല്‍, ബ്രഷ്യാ എന്നീ ക്ലബ്ബുകള്‍ ലീഗില്‍ നിന്ന് പുറത്തായി. ഇരുവരും 19, 20 സ്ഥാനങ്ങളിലാണ് സീസണ്‍ ഫിനിഷ് ചെയ്തത്.

Next Story

RELATED STORIES

Share it