- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍
ക്രൊയേഷ്യന്‍ ടോപ് ഡിവിഷന് ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പഌറ്റില്‍നിന്നാണ് ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്

കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍. ഡയമാന്റകോസുമായി കരാറിലെത്തിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാനേജ്മെന്റ് പ്രഖ്യാപിച്ചു.ക്രൊയേഷ്യന്‍ ടോപ് ഡിവിഷന് ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പഌറ്റില്‍നിന്നാണ് ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ഈ സ്െ്രെടക്കറുടെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2009ല്‍ ഒളിന്പിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാന്പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയര്‍ ടീമുമായി കരാര്‍ നല്കി.
2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒളിമ്പിയാകോസില്‍ തിരിച്ചെത്തുന്നതിന് മുമ്പായി 49 മല്‍സരങ്ങളില്‍ 14 ഗോളും നേടി. ഒളിമ്പിയാകോസില്‍ 17 കളിയില്‍ നാല് ഗോളും നേടി.അദ്ദേഹത്തിന്റെ കരിയറിലെ പുതിയതും നീണ്ടതുമായ ഒരു അധ്യായം 2015ലാണ് സംഭവിച്ചത്. ജര്‍മന്‍ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷന് ക്ലബ്ബ് കാള്‍ഷ്രുഹെര്‍ എസ്സിയില് ഡയമാന്റകോസ് വായ്പാടിസ്ഥാനത്തിലെത്തി. തുടര്‍ന്നുള്ള സമ്മറില്‍ ജര്‍മന്‍ ക്ലബ്ബുമായി സ്ഥിരം കരാറിലുമെത്തി. ജര്‍മനിയില്‍ ആറ് വര്‍ഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വിഎഫ്എല്‍ ബോചും, എഫ്സി സെന്റ് പോളി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങളില്‍നിന്ന് 34 ഗോളും എട്ട് അവസരമൊരുക്കലുകളും അദ്ദേഹം നടത്തി.
2020 ജൂലൈയില്‍ ക്രൊയേഷ്യന്‍ ടോപ് ഡിവിഷന് ക്ലബ്ബ് ഹയ്ദുക് സ്പഌറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പിട്ടു. 30ല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഇറങ്ങുകയും ചെയ്തു. ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിന് മുമ്പ് ഇസ്രയേലി ക്ലബ്ബ് എഫ്സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മല്‍സരങ്ങളില്‍ 19 ഗോളുംനേടി. യൂറോപ്യന്‍ അണ്ടര്‍ 19 ചാന്പ്യന്ഷിപ്പില് റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്.
മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍ കോച്ച് ക്ളോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.ഈ സീസണില്‍ ദിമിത്രിയോസിന് എല്ലാ ആശംസകളും നേരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു.തന്റെ കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതില്‍ താന്‍ അതിയായ ആവേശത്തിലാണെന്നും ഇതൊരു വലിയ വെല്ലുവിളിയാണ് തനിക്കെന്നും ദിമിത്രിയോസ് പറഞ്ഞു.ഈ സമ്മറിലെ കെബിഎഫ്സിയുടെ അവസാനത്തെ വിദേശ താര കരാറാണ് ദിമിത്രിയോസ് ഡയമാന്റകോസിന്റേത്. മുന്നേറ്റനിരയ്ക്ക് ദിമിത്രിയോസ് കൂടുതല്‍ കരുത്ത് പകരുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022/23 സീസണിന് മുന്നോടിയായുള്ള പ്രീ സീസണ് മുന്നൊരുക്കത്തിനായി ക്ലബ്ബ് നിലവില്‍ യുഎഇയിലാണ്.യാത്രാ അനുമതി, മെഡിക്കല്‍ പരിശോധന എന്നിവക്ക് ശേഷം ഡയമാന്റകോസ് ദുബായില്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരും.
RELATED STORIES
'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTനിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
4 July 2025 7:50 AM GMTതമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
4 July 2025 7:28 AM GMT