- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും
കേരള ബ്ലാസ്‌റ്റേഴ്‌സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ്ബ് നിയമിച്ചിരുന്നു. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ വി ആയിരിക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീമിന്റെ ആദ്യ ഹെഡ് കോച്ച്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും. സീനിയര്‍ വനിതാ ടീം രൂപീകരിക്കുന്ന വിവരം കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.കേരള ബ്ലാസ്‌റ്റേഴ്‌സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ്ബ് നിയമിച്ചിരുന്നു. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ വി ആയിരിക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീമിന്റെ ആദ്യ ഹെഡ് കോച്ച്. ദീര്‍ഘകാല കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം.കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗില്‍ പങ്കെടുക്കുന്ന ടീം, കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് (ഐഡബ്ല്യുഎല്‍) യോഗ്യത നേടുകയെന്നതാണ് ലക്ഷ്യമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍ റിസ്വാന്‍,വനിതാ ടീം ആദ്യ മുഖ്യ പരിശീലകന്‍ ഷെരീഫ് ഖാന്‍ എന്ന്ിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത 23 വര്‍ഷത്തിനകം, എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിടുന്നു.ദേശീയ ടീമിലേക്ക് പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാഴ്ച്ചപ്പാട്. രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങള്‍ക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇത്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനവും ഉടന്‍ തന്നെ ക്ലബ്ബ് നടത്തുമെന്നും ഇവര്‍ പറഞ്ഞു.ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം, കുറച്ച് കാലമായി ഈ പദ്ധതി പ്രവര്‍ത്തനത്തിലായിരുന്നുവെന്ന് റിസ്വാന്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ കേരളത്തിന് പ്രാതിനിധ്യമില്ല, ഈ സാഹചര്യം തീര്‍ച്ചയായും മാറണം. അതിനായി പ്രവര്‍ത്തിക്കാനും, നമ്മുടെ താരങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും ഉള്ള വീക്ഷണം തങ്ങള്‍ക്കുണ്ട്. അതിലേക്കുള്ള കെബിഎഫ്‌സിയുടെ പങ്ക് വളരെ വലുതും ഒരു ക്ലബ് എന്ന നിലയിലുള്ള തങ്ങളുടെ സ്വാധീനം ഏറെ നിര്‍ണായകവുമായിരിക്കുംറിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ യങ് ബ്ലാസ്‌റ്റേഴ്‌സ്‌സ്‌പോര്‍ട്ഹുഡ് പ്രോഗ്രാമില്‍ ഇതിനകം വനിതാ പ്രാതിനിധ്യമുണ്ട്.
അതിനെ ഓരോ പ്രായ വിഭാഗത്തിലുള്ള ഗ്രൂപ്പാക്കി മാറ്റി, അവര്‍ക്ക് ജില്ലാ, സംസ്ഥാന തല ടൂര്‍ണമെന്റുകളില്‍ കെബിഎഫ്‌സിയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുക എന്നതും ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവ പ്രതിഭകള്‍ക്ക് സീനിയര്‍ ടീമിലേക്കും സ്ഥാനക്കയറ്റം നല്‍കും. ഓഗസ്റ്റില്‍ ആരംഭിക്കുന്ന കേരള വുമണ്‍സ് ലീഗിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലായിരിക്കും പരിശീലിക്കുക. സംസ്ഥാനത്തെ വിവിധ വേദികളിലായാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.
RELATED STORIES
സംഭലില്‍ മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങളുടെ രൂപമുള്ള ഉരുളക്കിഴങ്ങ്...
11 March 2025 4:26 AM GMTസംഭലില്‍ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊന്നു
11 March 2025 2:37 AM GMTമോദിയാണ് ഇഷ്ടനടനെന്ന് രാജസ്ഥാന് മുഖ്യമന്ത്രി; നടനാണെന്ന്...
11 March 2025 2:18 AM GMTമോവ് ജമാമസ്ജിദിലേക്ക് ഹിന്ദുത്വര്‍ പടക്കം എറിഞ്ഞുണ്ടാക്കിയ സംഘര്‍ഷം;...
11 March 2025 1:51 AM GMTഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
11 March 2025 1:10 AM GMTഛത്തീസ്ഗഡിലെ മസ്ജിദുകള്‍ക്ക് പുതിയ ഓഡിറ്റ് ചട്ടവുമായി വഖ്ഫ് ബോര്‍ഡ്
10 March 2025 4:28 PM GMT