Football

സൗരവ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്‌സിയില്‍ നിന്നാണ് ഈ യുവ വിംഗര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബ്ബില്‍ തുടരും

സൗരവ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍
X

കൊച്ചി: ഐ ലീഗ് താരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. സൗരവുമായി, കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്‌സിയില്‍ നിന്നാണ് ഈ യുവ വിംഗര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബ്ബില്‍ തുടരും.റെയിന്‍ബോ എഫ്‌സിയിലൂടെയാണ് സൗരവ് തന്റെ പ്രഫഷണല്‍ കരിയര്‍ തുടങ്ങുന്നത്.

എടികെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ ചേര്‍ന്നു. ഗതിവേഗമുള്ള ഊര്‍ജസ്വലനായ ഈ മിഡ് ഫീല്‍ഡര്‍, കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനൊപ്പം നിരവധി പ്രതീക്ഷ പകരുന്ന പ്രകടനം നടത്തി. ഇക്കാലയളവില്‍ ക്ലബ്ബിനായി 14 മല്‍സരങ്ങള്‍ കളിച്ചു. മുന്‍നിരയില്‍ എവിടെയും കളിക്കാനുള്ള തുല്യ വൈദഗ്ധ്യത്തോടെ, ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സ്‌ട്രൈക്കിങ് നിരയുടെ ഒരു പ്രധാന ഭാഗമായും താരം വളര്‍ന്നു. കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്.സൗരവിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായി സമ്മര്‍ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ സൈനിങിനെ കുറിച്ച് സംസാരിക്കവേ കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ഐഎസ്എലില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിനാല്‍ ഒരുപാട് കഠിന പ്രയത്‌നം ഇനിയും കാത്തിരിക്കുന്നുവെന്നും കരോലിസ് കൂട്ടിച്ചേര്‍ത്തു.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൗരവ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും സൗരവ് പറഞ്ഞു.സമ്മര്‍ സീസണില്‍ കെബിഎഫ്‌സിയുടെ രണ്ടാമത്തെ സൈനിങാണ് ഇത്. കഴിഞ്ഞ ആഴ്ച ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. സൗരവിന്റെ കൂട്ടിച്ചേര്‍ക്കല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ ഘടകത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Next Story

RELATED STORIES

Share it