- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മൂന്നാം കിറ്റ് അവതരിപ്പിച്ചു
പൂര്‍വകാലം, വര്‍ത്തമാനം, ഭാവി എന്ന പ്രമേയം പിന്തുടരാനാണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നതെന്ന് ക്ലബ്ബ് അധികൃതര്‍ പറഞ്ഞു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണിനായുള്ള മൂന്നാമത്തെ കിറ്റ് അവതരിപ്പിച്ചു. പൂര്‍വകാലം, വര്‍ത്തമാനം, ഭാവി എന്ന പ്രമേയം പിന്തുടരാനാണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നതെന്ന് ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. ഹോം കിറ്റ് 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ വിജയത്തിനുള്ള ആദരവായപ്പോള്‍, ക്ലബ്ബിനായി ആര്‍പ്പുവിളിക്കുന്ന, ആവേശഭരിതരായ ക്ലബ്ബിന്റെ ആരാധകര്‍ക്കുള്ള സമര്‍പ്പണമായിരുന്നു എവേ കിറ്റ്.
കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ചിത്രീകരിക്കുന്നതാണ് മൂന്നാമത്തെ കിറ്റെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഒരു ബ്ലാങ്ക് ക്യാന്‍വാസിന്റെ പ്രതീകമാണ് പുതുതായി പുറത്തിറക്കിയ സമ്പൂര്‍ണ വെള്ളനിറത്തിലുള്ള ജേഴ്സി. ആരായാലും എന്തുതന്നെയായാലും ഒരാള്‍ ആവാന്‍ ആഗ്രഹിക്കുന്ന അനന്തമായ സാധ്യതകള്‍ ചിത്രീകരിക്കുന്ന ഒരു ക്യാന്‍വാസാണിത്. സ്ഥിരോല്‍സാഹം പുലര്‍ത്താനും, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് നിരന്തരം പ്രയത്നിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കാനും എല്ലാവരെയും, പ്രത്യേകിച്ച് യുവാക്കളെ ക്യാന്‍വാസ് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
അവരവര്‍ക്കായി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ആര്‍ക്കും കൈവരിക്കാനാകുമെന്ന് കെബിഎഫ്സിയില്‍ തങ്ങള്‍ വിശ്വസിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഇതിന് ചിലപ്പോള്‍ സമയമെടുത്തേക്കാം, അതിനാല്‍, ഈ കിറ്റ് ഒരു ഓര്‍മ്മപ്പെടുത്തലായി പ്രവര്‍ത്തിക്കുമെന്നും, സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും ഒരിക്കലും പിന്‍വാങ്ങാതിരിക്കാനും പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ വെള്ളനിറത്തിലുള്ള മൂന്നാം കിറ്റ്, അനുയോജ്യത, ചലനക്ഷമത, ശ്വസനക്ഷമത എന്നിവ ഉയര്‍ത്തുന്നതിന് ജേഴ്സിയുടെ മുന്നിലും പിന്നിലുമായി 100 ശതമാനം പോളിസ്റ്ററിനൊപ്പം അള്‍ട്രാലൈറ്റ് ജാക്കാര്‍ഡ് ഘടനയിലൂടെ സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMT