- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക് മുന്നില്‍ വീണു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് പരാജയം. എഫ്സി ഗോവയോട് ഒരു ഗോളിന്റെ തോല്‍വിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. എഫ്.സി ഗോവയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 40-ാം മിനിറ്റില്‍ ബോറിസ് സിംഗ് നേടിയ ഏക ഗോളാണ് എഫ്.സി. ഗോവയെ വിജയത്തിലെത്തിച്ചത്.
നിര്‍ണായകമായ വിജയ ഗോള്‍ നേടിയ ബോറിസ് സിംഗാണ് മത്സരത്തിലെ താരം. ജയത്തോടെ എഫ്.സി. ഗോവ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 15 പോയിന്റുകള്‍ നേടി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമായി 11 പോയിന്റുകളുമായി ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
സീസണില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന നാലാമത്തെ തോല്‍വിയാണ് ഇന്നത്തേത്. ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ടീം വഴങ്ങുന്ന ഏറ്റവുമുയര്‍ന്ന ഹോം തോല്‍വിയുടെ എണ്ണത്തിനൊപ്പമാണ് ഈ റെക്കോര്‍ഡ്. അവസാന മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചെങ്കിലും ഗോവയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഡിസംബര്‍ ഏഴിന് ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
RELATED STORIES
ഉത്തരാഖണ്ഡില്‍ അഞ്ച് ദര്‍ഗകള്‍ കൂടി പൊളിച്ചു(വീഡിയോ)
4 July 2025 5:19 AM GMTമുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന് പതാക വീശിയതിന് കേസ് (വീഡിയോ)
4 July 2025 5:07 AM GMTകന്‍വാര്‍ യാത്ര; ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് മതം പരിശോധിച്ച്...
4 July 2025 4:39 AM GMT''ഗസയില്‍ യാസറിന്റെ സംഘം പരാജയപ്പെട്ടു'': പുതിയ സംഘങ്ങള്‍ക്ക്...
4 July 2025 4:26 AM GMTസംഭല്‍ മസ്ജിദില്‍ നമസ്കാരം വിലക്കണമെന്ന് ഹരജി; ജൂലൈ 21ന് വാദം...
4 July 2025 3:52 AM GMTഇസ്രായേലി സൈനിക വാഹനങ്ങളെ ആക്രമിച്ച് ഗസയിലെ പ്രതിരോധ...
4 July 2025 3:31 AM GMT