Football

സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കേരളത്തിന്റെ വല കാക്കാന്‍ നിഹാല്‍

ഉള്ളണം ടാക്ടിക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സോഷ്യല്‍ ആക്ടിവിറ്റി ക്ലബ്ബിന്റെ ഗോള്‍കീപ്പറാണ്.

സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കേരളത്തിന്റെ വല കാക്കാന്‍ നിഹാല്‍
X

പരപ്പനങ്ങാടി: ഇന്ത്യന്‍ ഗെയിംസ് സ്‌പോര്‍ട്‌സ് ഫെഡറേഷനും ഒളിമ്പിക്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംയുക്തമായി നവംബറില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിക്കുന്ന കേരള സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് പരപ്പനങ്ങാടി ഉള്ളണത്തെ പി നിഹാലിനെ തിരഞ്ഞെടുത്തു.

കോട്ടയ്ക്കല്‍ മലബാര്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്. ഉള്ളണത്തെ പരിപറമ്പത്ത് അബ്ദുല്‍ഗഫൂര്‍ സാബിറ ദമ്പതികളുടെ മകനാണ്. ഉള്ളണം ടാക്ടിക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സോഷ്യല്‍ ആക്ടിവിറ്റി ക്ലബ്ബിന്റെ ഗോള്‍കീപ്പറാണ്.

Next Story

RELATED STORIES

Share it